കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച ദളിത് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: ഹൈദരാബാദിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ മാനസിക പീഡനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിലുള്ള പ്രതിഷേധങ്ങള്‍ അടങ്ങിയിട്ടില്ല. ഇതാ വീണ്ടും കോളജില്‍ ദളിത് പീഡനത്തിന്റെ വാര്‍ത്ത. ഉത്തര്‍ പ്രദേശിലെ ബാബ സാഹേബ് ഭീമറാവു അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലാണ് ദളിത് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.

<strong>ദളിതനല്ലെങ്കില്‍ പിന്നെ ആരായിരുന്നു രോഹിത് വെമുല?</strong>ദളിതനല്ലെങ്കില്‍ പിന്നെ ആരായിരുന്നു രോഹിത് വെമുല?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. രാം കരണ്‍ നിര്‍മല്‍ എന്ന വിദ്യാര്‍ഥിയെ ആണ് പുറത്താക്കിയത്. ഹോസ്റ്റലില്‍ നിന്നും പുറത്താക്കുക മാത്രമല്ല, നിര്‍മലിനും കൂട്ടുകാരനായ അമരേന്ദ്ര കുമാര്‍ ആര്യയ്ക്കും എതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി എന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും പിന്നീട് വിട്ടയച്ചു.

modi

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു പ്രധാനമന്ത്രി. നരേന്ദ്ര മോദിയായിരുന്നു പ്രധാന അതിഥി. എന്നാല്‍ പരിപാടിക്കിടെ മോദി തിരിച്ചുപോകുക, മോദി മൂര്‍ദ്ദാബാദ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ച് നിര്‍മലും അമരേന്ദ്ര കുമാര്‍ ആര്യയും പ്രതിഷേധിക്കുകയായിരുന്നു. പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് മോദിയുടെ പ്രസംഗം പാതിവഴിയില്‍ തടസ്സപ്പെട്ടു. ഇന്‍ക്വിലാബ് സിന്ദാബാദ്, അംബേദ്കര്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവര്‍ ഉയര്‍ത്തി.

തങ്ങള്‍ക്കെതിരായ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് എന്ന് നിര്‍മല്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ സിദ്ധാര്‍ഥ ബോയ്‌സ് ഹോസ്റ്റലില്‍ നിന്നാണ് ഇവരെ പുറത്താക്കിയത്. ഉത്തരവാദിത്ത ബോധമുള്ള പൗരന്മാര്‍ എന്ന നിലയ്ക്ക് പ്രതിഷേധിക്കുക എന്നത് തങ്ങളുടെ അവകാശമാണ് എന്ന് അമരേന്ദ്ര കുമാര്‍ ആര്യ പറഞ്ഞു. ഇനി ഒരവസരം കിട്ടിയാല്‍ ഇനിയും പ്രതിഷേധിക്കുക തന്നെ ചെയ്യും.

English summary
Dalit student who raised slogans against Narendra Modi evicted from guesthouse in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X