• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ മൊഴി നിര്‍ണായകമായി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയില്‍

Google Oneindia Malayalam News

ഗാസിയാബാദ്: ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം അത് ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. മകളുടെ മൊഴിയാണ് നിർണായകമായത്.

13-കാരിയായ മകൾ അമ്മയ്ക്കെതിരെ മൊഴി നൽകുകയായിരുന്നു. മഹേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അമ്മ അച്ഛന്റെ മുഖത്ത് അമ‍ർത്തി പിടിക്കുന്നത് കണ്ടുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നഴ്സായ കവിത എന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്തത്. പിന്നാലെയായിരുന്നു അറസ്റ്റ്.

'ഇത്രയ്ക്കും നല്ല കള്ളനോ', മോഷ്ടിച്ച പണം കൊണ്ട് യുവാവ് ചെയ്ത പ്രവ‍ൃത്തി കണ്ടോ!'ഇത്രയ്ക്കും നല്ല കള്ളനോ', മോഷ്ടിച്ച പണം കൊണ്ട് യുവാവ് ചെയ്ത പ്രവ‍ൃത്തി കണ്ടോ!

ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ വിനയ് ശർമയുമായി കവിതയ്ക്ക് ബന്ധമുണ്ടായതായാണ് പറയുന്നത്. കൊലപാതകത്തിൽ പങ്കുള്ള വിനയ് ശ‍ർമയും അറസ്റ്റിലായിട്ടുണ്ട്.

ആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേ

ഗ്രേറ്റർ നോയിഡയിലെ ബദൽപൂർ സ്വദേശിയാണ് ശർമ. കവിതയ്ക്കും അവരുടെ രണ്ട് മക്കൾക്കും ഒപ്പം കവി നഗറിലെ ശാസ്ത്രി നഗർ ഏരിയയിലാണ് മഹേഷ് താമസിച്ചിരുന്നത്. എട്ട് വയസ്സുള്ള മകനും 13 വയസ്സുള്ള മകളുമാണ് ഇവ‍ർക്കുള്ളത്.

നവംബർ 30-ന് രാത്രി കവിത മരണപ്പെട്ട മഹേഷുമായി ആശുപത്രിയിലെത്തിയത് ആത്മഹത്യ ചെയ്തതായി ഡോക്ടർമാരോടും സഹപ്രവർത്തകരോടും പറഞ്ഞു. പുതപ്പ് ഉപയോഗിച്ച് മഹേഷ് ഫാനിൽ തൂങ്ങിമരിച്ചതാണെന്നായിരുന്ന കവിത പറഞ്ഞത്. ഡോക്ട‍ർമാ‍ മൃതദേഹം പരിശോധിക്കുകയും നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസിനെ അറിയിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ പരമാവധി കവിത ശ്രം നടത്തുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം മൃതദേഹം പോസ്റ്റ് മോ‍ർട്ടത്തിന് അയച്ചു.

മഹേഷിന് സാമ്പത്തിക പ്രശ്നമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്വന്തമായി വെൽഡിങ് കട നടത്തുകയായിരുന്നു മഹേഷ്. വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് 13-കാരിയായ മകൾ താൻ കണ്ട കാര്യങ്ങൾ പറഞ്ഞത്. കവിത മഹേഷിന്റെ മുഖത്ത് അമ‍ർത്തുന്നത് കണ്ടുവെന്നും മുറിയിൽ നിന്ന് കവിത പുറത്തിറങ്ങിയപ്പോൾ താൻ ഇതേക്കുറിച്ചും ചോദിച്ചെന്നും പെൺകുട്ടി പറഞ്ഞു.

എന്നാൽ കവിത കുട്ടിയോട് കള്ളം പറഞ്ഞു. മഹേഷിന്റെ വായിൽ ഗുട്ട്ക കുടുങ്ങിയത് എടുക്കുകയായിരുന്നു എന്നായിരുന്നു ഇവർ പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ശ്വാസം മുട്ടിയാണ് മഹേഷ് മരിച്ചതെന്ന് വെളിപ്പെട്ടത്. ഇതോടെ ഇദ്ദേഹത്തെ കൊലപ്പെടുത്തിയതാണോ എന്ന സംശയം ബലപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്തുവന്നത്.

English summary
Daughter gave statement against mother, police arrested woman for killing her husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X