കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കളെത്തിയെങ്കിലും അനുവദിച്ചില്ല

  • By Anwar Sadath
Google Oneindia Malayalam News

കോയമ്പത്തൂര്‍: കൊയമ്പത്തൂരില്‍ വെച്ച് അറസ്റ്റിലായ ഷൈനയേയും രൂപേഷിനെയും കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം മക്കള്‍ കോയമ്പത്തൂര്‍ ജയിലില്‍ എത്തിയെങ്കിലും ജയില്‍ അധികൃതര്‍ ഇവര്‍ക്ക് അനുമതി നല്‍കിയില്ല. മൂന്നുമണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ജയില്‍ അധികാരികള്‍ കര്‍ശന നിലപാടെടുത്തതോടെ ബന്ധുക്കള്‍ തിരിച്ചു പോവുകയായിരുന്നു.

വര്‍ഷങ്ങളായി മാതാപിതാക്കളെ കാണാതെ കഴിയുന്ന മക്കള്‍ക്ക് ജയിലില്‍വെച്ചെങ്കിലും അതിന് സാധ്യമാകുമെന്നായിരുന്നു കരുതിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രൂപേഷിന്റെ മക്കളായ ആമിയും തച്ചുവും രൂപേഷിന്റെ സഹോദരന്‍ രാജേഷിനൊപ്പമായിരുന്നു ജയിലിലെത്തിയത്. പ്രതികള്‍ക്കായി കൊണ്ടുവന്ന വസ്ത്രം നല്‍കാന്‍ പോലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് രാജേഷ് പറഞ്ഞു.

ami-roopesh

റിമാന്‍ഡില്‍ കഴിയുന്ന മാവോവാദികളെ കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതരുടെ ഭാഷ്യം. എന്നാല്‍, വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ രൂപേഷിനെ കോടതിയുടെ അനുതിയോടെ മക്കള്‍ കൂടിക്കാഴ്ച നടത്തി.

അതിനിടെ, അറസ്റ്റിലായവരെ കേരളത്തിലെത്തികാന്‍ കേരള പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കി. ഇവരെ വിട്ടുകിട്ടിയാല്‍ ഉടന്‍ വയനാട് അടക്കമുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാനന്തവാടി ഡിവൈഎസ്പി ഇതിനായി കോയമ്പത്തൂരിലെത്തിയിട്ടുണ്ട്.

English summary
Daughters visits Maoist couple Roopesh and shyna in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X