കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ ആള്‍ദൈവങ്ങള്‍ക്ക് കണ്ടകശനി: ശാന്ത് രാംപാലിനും സിംഗിന്‍റെ വിധി!

സ്വയം പ്രഖ്യാപിത ആള്‍ദൈവം രാം പാലിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്

Google Oneindia Malayalam News

ദില്ലി: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ തലവന്‍ ഗുര്‍മീത് സിംഗ് അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു ആള്‍ദൈവത്തിന് കൂടി കുരുക്കു വീഴുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവം രാം പാലിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. രാം പാലിനെതിരെയുള്ള രണ്ട് കേസുകളിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. 2006ല്‍ ഒരു കൊലപാതക കുറ്റമുള്‍പ്പെടെ 11 വര്‍ഷം പഴക്കമുള്ള കേസുകളാണ് കോടതി പരിഗണിക്കുന്നത്. ഹിസാറിലെ കോടതിയില്‍ ചൊവ്വാഴ്ചയാണ് രണ്ട് കേസുകളിലേയും വിധി പ്രസ്താവിക്കുന്നത്. ഇതോടെ ഹരിയാനയിലെ ഹിസാറില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ രാം പാലിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം രണ്ടാഴ്ചത്തെ അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അക്രമസംഭവങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 67 കാരനായ രാം പാലിന്‍റെ അനുയായികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008 ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പ‍ഞ്ചാബ്- ഹരിയാന ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

 കൊലപാതക കേസിലും കുടുങ്ങും

കൊലപാതക കേസിലും കുടുങ്ങും

2006ല്‍ രാം പാല്‍ അനുയായികള്‍ ഗ്രാമീണനെ കൊലപ്പെടുത്തിയ കേസിലാണ് രാംപാല്‍ കുടുങ്ങിയത്. പോലീസ് മൂന്ന് തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും കീഴടങ്ങാത്തതിനെ തുടര്‍ന്നാണ് പോലീസ് ആശ്രമത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു അക്രമം.

 അറസ്റ്റ് 2014ല്‍

അറസ്റ്റ് 2014ല്‍

20114ല്‍ അറസ്റ്റിലായ രാം പാല്‍ നിലിവില്‍ ജയിലിലാണുള്ളത്. മൂന്ന് തവണ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും കീഴടങ്ങാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് ആശ്രമത്തിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ആശ്രമത്തിലുണ്ടായിരുന്ന അനുയായികളെ ഒഴിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.

 കലാപത്തിന് സാക്ഷി

കലാപത്തിന് സാക്ഷി

രാം പാലിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് ആള്‍ദൈവത്തിന്‍റെ ബറാവലയിലുള്ള സത്ലോക് ആശ്രമത്തിലും സമീപ പ്രദേസങ്ങളിലും വന്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. രാം പാലിന് സുരക്ഷാ വലയം തീര്‍ത്തുകൊണ്ട് 15,000 അനുയായികളാണ് ചണ്ഡിഗഡില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹിസാറില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് അക്രമലസംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനായി പോലീസ് ആശ്രമത്തിലേയ്ക്കുള്ള ജല- ഭക്ഷ്യ വിതരണം തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്നാണ് പിറ്റേദിവസം അനുയായികള്‍ ആശ്രമം വിട്ടു പുറത്തേയേക്ക് പോകാന്‍ ആരംഭിച്ചത്. നവംബര്‍ 17നായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

 ആറ് പേര്‍ കൊല്ലപ്പെട്ടു

ആറ് പേര്‍ കൊല്ലപ്പെട്ടു


സ്ത്രീകളും കുട്ടിയുമുള്‍പ്പെടെ ആറ് പേരാണ് അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ 12 ഏക്കറിലായി സ്ഥിതി ചെയ്യുന്ന സത്ലോക് ആശ്രമം യുദ്ധക്കളമായി മാറിയിരുന്നു. കല്ലും പെട്രോള്‍ ബോംബും ആയുധങ്ങളുമേന്തിയായിരുന്നു രാം പാല്‍ അനുയായികള്‍ പോലീസ് നടപടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 സ്വാമികളല്ല ആസാമികള്‍

സ്വാമികളല്ല ആസാമികള്‍

സ്വാമിമാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ലൈംഗികാരോപണങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ കുത്തനെ വര്‍ധിച്ചിരുന്നു. കര്‍ണ്ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യാനന്ദ, ഗുര്‍മീത് റാം റഹീം സിംഗ് കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സന്തോഷ് മാധവന്‍, ആശാ റാം ബാപ്പു തുടങ്ങിയവര്‍ ഇത്തരത്തില്‍ ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയവരാണ്.

രാംപാലിനും അനുയായികള്‍ക്കും എതിരെ

രാംപാലിനും അനുയായികള്‍ക്കും എതിരെ

അറസ്റ്റിനെ തുടര്‍ന്ന് ഹിസാറില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയതോടെ 201൪ നവംബര്‍ ഏഴിന് രാംപാലിനും അനുയായികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 186, 332, 342 എന്നീവകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പുറമേ അനുയായികളായ പുരുഷോത്തം ദാസ്സ, രാജ് കുമാര്‍, മൊഹീന്ദര്‍ കുമാര്‍, രാജേന്ദര്‍ സിംഗ്, രാഹുല്‍ എന്നിങ്ങനെ നിരവധി പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 149, 188, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെ‍ടുത്തത്. അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനും പോലീസ് നടപടി തടസ്സപ്പെടുത്തിയതിനുമായിരുന്നു കേസ്.

 ആരായിരുന്നു ശാന്ത് രാം പാല്‍

ആരായിരുന്നു ശാന്ത് രാം പാല്‍


ശാന്ത് രാംപാല്‍ എന്ന ആള്‍ദൈവമായി മാറുന്നതിന് മുമ്പ് രാംപാല്‍ ഹരിയാന ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായി സേവനമനുഷ്ടിച്ചിരുന്നു. കൊലപാതക്കേസിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് രാംപാലിനെ അറസ്റ്റ് ചെയ്യുന്നത്. 30 മണിക്കൂര്‍ നീണ്ടുനിന്ന അക്രമസംഭവങ്ങള്‍ക്കൊടുവിലാണ് സത് ലോക് ആശ്രമത്തില്‍ നിന്ന് രാംപാലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഗുര്‍മീതിന് അഴിതന്നെ

ഗുര്‍മീതിന് അഴിതന്നെ

ബലാത്സംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിനെതിരെ ശിക്ഷ വിധിച്ച സിബിഐ കോടതി പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ പീഡ‍ിപ്പിച്ച കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് കോടതി വിധിച്ചത്. 14 ലക്ഷം വീതം രണ്ട് ഇരകള്‍ക്കും നല്‍കാനും കോടതി ഉത്തരവിട്ടു.

 അക്രമത്തില്‍ വലഞ്ഞ് ഹരിയാന

അക്രമത്തില്‍ വലഞ്ഞ് ഹരിയാന


ഗുര്‍മീത് സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാനയില്‍ ഉടലെടുത്ത അക്രമങ്ങളില്‍ 38 പേരാണ് മരിച്ചത്. ഇതില്‍ 30 പേര്‍ ആശ്രമം സ്ഥിതി ചെയ്യുന്ന സിര്‍സയിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

English summary
The 67-year-old is accused of conspiracy in a 11-year-old case, in which his supporters had opened fire on villagers in Rohtak, killing one person and injuring several others.The verdict expected to be delivered by a court in Hisar today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X