തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപിയുടെ പ്രകടന പത്രിക; വിമർശനത്തിനുള്ള മറുപടി...
ഗാന്ധിനഗർ: ഗുജറാത്തിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും പട്ടേല്‍ വിഭാഗവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആദ്യഘട്ട വോട്ടിങ് നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രകടനപത്രികയ്ക്കു പകരം ദർശനരേഖയാണു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയിരുന്നത്.
എന്നാൽ ഇത് വിവാദമാകുകയും ഹാർദിക് ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നതിനും പിന്നാലെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. ഡിസംബർ ഒൻപതിനാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ്. ഡിസംബർ 14നു രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. ഫലപ്രഖ്യാപനം ഡിസംബർ 18നാണ് നടക്കുക. നേരത്തെ, അശ്ലീല സിഡികള്‍ നിര്‍മ്മിക്കാനുള്ള തിരക്കിനിടെ ബിജെപി പ്രകടന പത്രികയുണ്ടാക്കാന്‍ മറന്നെന്ന് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചിരുന്നു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് പ്രകടന പത്രിക ഇല്ലാത്തതിന്റെ പേരില്‍ ബിജെപിക്കു നേരെ വിമര്‍ശനമുയരുന്നത്. നേരത്തേ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രകടന പത്രിക പുറത്തിറക്കാതെ ബിജെപി ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

സങ്കൽപ് പത്രിക
സങ്കൽപ് പത്രിക എന്ന പേരിലാണ് പ്രകടന പത്രിക. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഎസ്ഡിപി) ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയ സംസ്ഥാനം ഗുജറാത്താണെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവകാശപ്പെട്ടു. ഭരണഘടനാപരമായി അസാധ്യവും സാമ്പത്തികമായി അസംഭവ്യവുമായതാണ് കോണ്‍ഗ്രസ്സിന്റെ ഗുജറാത്ത് ദര്‍ശനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ഐക്യവും ജനങ്ങളുടെ ഉന്നതിയുമാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു. ജാതീയധ്രുവീകരണം കോണ്‍ഗ്രസ്സിന് ദോഷമേ ചെയ്യൂ എന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.

ആഭ്യന്തര ഉത്പ്പാദനത്തിൽ വർധന
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനയാണ് ആഭ്യന്തര ഉത്പാദനത്തില്‍ ഗുജറാത്ത് നേടിയതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസ് കഴിഞ്ഞ തിങ്കളാഴ്ച തന്നെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. പ്രകടന പത്രിക പുറത്തിറക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസും പാട്ടിദാര്‍ സമിതിയും ബിജെപിയെ വിമർശിക്കുകയും ചെയ്തിരുന്നു. പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് പ്രകടന പത്രിക പുറത്തിറക്കാന്‍ പോലും ബിജെപിക്കായില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് തലേദിവസം പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്.

സിഡി ഇറക്കാനുള്ള തിരക്കിലായിരുന്നു
ബിജെപിക്കെതിരെ കടുത്ത പരിഹാസവുമായാണ് ഹർദിക് പട്ടേൽ രംഗത്ത് വന്നിരുന്നത്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം ഇരിക്കെയാണ് ബിജെപി പ്രകടന പത്രിക ഇറക്കുന്നത് ഇതിനെതിരെയാണ് പരിഹാസവുമായി ഹാർദിക് പട്ടേൽ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിന് വേണ്ടി ലൈംഗീക സിഡി ഉണ്ടാക്കുന്ന തിരക്കിലായിരുന്നതിനാൽ തിരഞ്ഞെടുപ്പ് പത്രികയുണ്ടാക്കാൻ മറന്നുപോയെന്ന് അദ്ദേഹം പരിഹസിച്ചു. ഹിന്ദിയില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് ഹര്‍ദിക് പട്ടേല്‍ കടുത്ത പരിഹാസം ഉന്നയിച്ചിരിക്കുന്നത്. നേരത്തേ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ആദ്യം ഇറക്കിയത് ദർശന രേഖ
ഹാര്‍ദിക് പട്ടേലുമായി സാമ്യമുള്ളയാള്‍ ഉള്‍പ്പെട്ട ലൈംഗിക സിഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇതിന് പിന്നില്‍ ബിജെപി ആണെന്നായിരുന്നു അവരുടെ ആരോപണം. പ്രകടന പത്രിക പുറത്തിറക്കാതെ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് ബി.ജെ.പി എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഗുജറാത്തിന് വേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി നേരത്തേ തിരഞ്ഞെടുപ്പ് ദര്‍ശന രേഖ പുറത്തിറക്കിയിരുന്നു. എന്നാല്‍ പതിവു രീതിയിലുള്ള പ്രകടനപത്രികയുടെ രൂപത്തിലായിരുന്നില്ല അത്.












Click it and Unblock the Notifications