കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ ഉച്ചക്കഞ്ഞിയില്‍ ചത്തഎലി; പ്രിന്‍സിപ്പളിനെതിരെ കേസ്; എന്‍ജിഒയെ കരിമ്പട്ടികയില്‍പ്പെടുത്തി

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയിൽ ഉച്ചക്കഞ്ഞിയില്‍ ചത്ത എലി | Oneindia Malayalam

മുസാഫര്‍നഗര്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത ഉച്ചക്കഞ്ഞിയില്‍ ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അടക്കം 5 പേര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. സംഭവത്തില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്ത എന്‍ജിഒയെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണൻ അവധി നീട്ടുന്നു, സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നുകോടിയേരി ബാലകൃഷ്ണൻ അവധി നീട്ടുന്നു, സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു

ഹാപൂരിലെ എന്‍ജിഒ ജന്‍ക്ലിയാന്‍ സമിതിയെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഈ എന്‍ജിഒയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുസ്തഫാബാദ് പഞ്ചേണ്ട ഗ്രാമത്തിലെ ജനത ഇന്റര്‍ കോളജിലെ പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍, അധ്യാപകരായ സഞ്ജീവ് കുമാര്‍, മുന്നു പെര്‍സാദ്, ബബിത എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്ലേറ്റില്‍ എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് 8 വിദ്യാര്‍ഥികളെയും ഒരു ടീച്ചറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

midday

സംഭവത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അമിത് കുമാര്‍ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. ഐപിസി സെക്ഷന്‍ 269, സെക്ഷന്‍ 273 (വിഷമയമായ ഭക്ഷണപാനീയങ്ങളുടെ വില്‍പ്പന) എന്നിവ പ്രകാരം അഞ്ച് കേസുകള്‍ ഇതിനോടകം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ 30 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന എന്‍ജിഒയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഒരു ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസാഫര്‍നഗര്‍, സഹാറന്‍പൂര്‍, ഷാംലി എന്നീ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവരുടെ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം കഴിക്കുന്നത് നിരീക്ഷിക്കാനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സഹാറന്‍പൂര്‍ ഡിവിഷന്‍ ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജയ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

English summary
Dead rat found in midday meal in UP, students admitted in school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X