Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ റോള്‍ ആരും പറഞ്ഞ് തരേണ്ട.. ഞങ്ങള്‍ക്ക് ഒറ്റ മുഖമേ ഉള്ളൂ; നിതീഷിന് മറുപടി

പ്രതിപക്ഷ ഐക്യത്തില്‍ പ്ലീനറി സമ്മേളനത്തില്‍ തീരുമാനം ഉണ്ടാകും എന്നാണ് ജയ്‌റാം രമേശ് പറയുന്നത്. ബിജെപിയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്നത് കോണ്‍ഗ്രസാണ്.

jairamramesh

പാട്‌ന: ബി ജെ പിയെ നേരിടുന്നതില്‍ തങ്ങളുടെ റോള്‍ എന്താണ് എന്ന് തങ്ങള്‍ക്ക് നന്നായി അറിയാം എന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് തീരുമാനം വേണം എന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ല എന്ന് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.

ബി ജെ പിയുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. മറ്റ് ചില പാര്‍ട്ടികള്‍ പ്രതിപക്ഷ യോഗങ്ങളില്‍ പങ്കെടുക്കുമെങ്കിലും പിന്നീട് ബി ജെ പിയുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കും എന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. അത്തരത്തില്‍ ഉള്ളവരില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ ഐക്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു.

ബിജെപിക്ക് ഒത്താശ ചെയ്യുന്നവര്‍

ബിജെപിക്ക് ഒത്താശ ചെയ്യുന്നവര്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച യോഗങ്ങളില്‍ പല പ്രതിപക്ഷ പാര്‍ട്ടികളും ഇരിക്കാറുണ്ടെങ്കിലും പിന്നീടുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ പലതും ഭരണകക്ഷിക്ക് അനുകൂലമാണ് എന്ന് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. എന്നാല്‍ ഞങ്ങള്‍ക്ക് രണ്ടു മുഖങ്ങളില്ല എന്നും അദ്ദേഹം പറഞ്ഞു. ജയറാം രമേശിനെ കൂടാതെ കെ സി വേണുഗോപാല്‍, കുമാരി സെല്‍ജ, താരിഖ് അന്‍വര്‍, പവന്‍ കുമാര്‍ ബന്‍സാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്ലീനറി സമ്മേളനത്തില്‍ തീരുമാനം

പ്ലീനറി സമ്മേളനത്തില്‍ തീരുമാനം

അതേസമയം നിതീഷ് കുമാറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു എന്നും ഛത്തീസ്ഗഡിലെ റായ്പൂരില്‍ വരാനിരിക്കുന്ന എ ഐ സി സി പ്ലീനറി സമ്മേളനത്തില്‍ പ്രതിപക്ഷ ഐക്യം പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേരത്തെയും മുന്‍കൈ എടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐക്യത്തിന് മുന്‍കൈ എടുക്കുന്നത് കോണ്‍ഗ്രസ്

ഐക്യത്തിന് മുന്‍കൈ എടുക്കുന്നത് കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളെ ബി ജെ പി സര്‍ക്കാരിനെതിരെ ഒരു പൊതു പോരാട്ടം നടത്താന്‍ തങ്ങള്‍ ക്ഷണിച്ചിരുന്നു എന്നും അതില്‍ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തു എന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ മുഴുവന്‍ പ്രതിപക്ഷവും അദാനി വിഷയത്തില്‍ ഒന്നിച്ച് നിന്നതിന് പിന്നില്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്തതിനാലാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസ് ശക്തമാകണം

കോണ്‍ഗ്രസ് ശക്തമാകണം

അതേസമയം സഖ്യം തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ വേണമോ എന്ന് പ്ലീനറിയില്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് ശക്തമാകാതെ ശക്തമായ പ്രതിപക്ഷ ഐക്യം സാധ്യമാകില്ല എന്ന് ജയ്‌റാം രമേശ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിലാണെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. കേരളം, തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായാണ് നില്‍ക്കുന്നത്.

ബി ജെ പിയുടെ സീറ്റിന്റെ എണ്ണം കുറക്കണം

ബി ജെ പിയുടെ സീറ്റിന്റെ എണ്ണം കുറക്കണം

ബി ജെ പിയുടെ സീറ്റിന്റെ എണ്ണം കുറക്കുക എന്നുള്ളതാണ് തങ്ങളുടെ പ്രധാന ജോലി എന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. നേരത്തെ പ്രതിപക്ഷം ഒന്നിച്ചാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 100 സീറ്റുകള്‍ കടക്കാനാകില്ല എന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിതീഷിന്റെ ഉപദേശം

നിതീഷിന്റെ ഉപദേശം

ഭാരത് ജോഡോ യാത്രയിലൂടെ കൈവന്ന ഊര്‍ജം കോണ്‍ഗ്രസ് പാഴാക്കാന്‍ പാടില്ല. എന്റെ ഉപദേശം സ്വീകരിച്ചാല്‍ ബി ജെ പിയെ തളക്കാനാകും എന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. സി പി ഐ എം എല്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ സാക്ഷിയാക്കിയായിരുന്നു നിതീഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+