ജയലളിതയെ കൊല്ലാന്‍ ദീപക് ശശികലയുമായി ഗൂഢാലോചന നടത്തി, പോയസ് ഗാര്‍ഡനിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയെ വധിക്കാന്‍ സഹോദരന്‍ ദീപക് ശശികലയുമായി ഗൂഢാലോചന നടത്തിയെന്ന് ദീപാ ജയകുമാര്‍. ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് ശശികലയുടെ മരുമകന്‍ ടിടി ദിനകരന്റെ അനുയായികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പോയസ് ഗാര്‍ഡന് മുമ്പില്‍ ദീപ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.

സഹോദരന്‍ ദീപക് ക്ഷണിച്ചിട്ടാണെന്ന് താന്‍ എത്തിയതെന്ന് ദീപ ജയകുമാര്‍ പറഞ്ഞിരുന്നു. അതിനിടെയാണ് ദീപകും ശശികലയും തമ്മില്‍ ജയലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി ദീപ ആരോപിച്ചത്.

ജയലളിതയുടെ വസതിക്ക് വേണ്ടി തര്‍ക്കം

ജയലളിതയുടെ വസതിക്ക് വേണ്ടി തര്‍ക്കം

ജയലളിതയുടെ വസതിക്ക് വേണ്ടിയുള്ള തര്‍ക്കത്തില്‍ പോയസ് ഗാര്‍ഡന് മുമ്പില്‍ സംഘര്‍ഷം നടന്നു. ദീപ ജയകുമാര്‍ പോയസ് ഗാര്‍ഡന് മുമ്പില്‍ വന്നിറങ്ങിയതിന് ശേഷം അകത്തേക്ക് കടക്കാന്‍ ഒരുങ്ങുമ്പോഴാണ് ടിടി ദിനകരന്റെ അനുയായികള്‍ ദീപയെ തടഞ്ഞത്.

ധര്‍ണ നടത്തി

ധര്‍ണ നടത്തി

അകത്തേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ദീപ പോയസ് ഗാര്‍ഡന് മുമ്പില്‍ ധര്‍ണ നടത്തി. സഹോദരന്‍ ദീപക് വിളിച്ചിട്ടാണ് താന്‍ ഇവിടേക്ക് വന്നതെന്നും അവര്‍ പിന്നീട് തന്നെ ഇവിടെ നിന്ന് ചവിട്ടി പുറത്താക്കിയെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപ്പെടുത്താന്‍ ശ്രമിച്ചു

കൊലപ്പെടുത്താന്‍ ശ്രമിച്ചു

ശശികലയും സഹോദരന്‍ ദീപകും തമ്മില്‍ ജയലളിതയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ദീപ ആരോപിച്ചു.

എത്തിയത് ഭര്‍ത്താവിനൊപ്പം

എത്തിയത് ഭര്‍ത്താവിനൊപ്പം

ഭര്‍ത്താവ് കെ മാധവനൊപ്പമാണ് ദീപ പോയസ് ഗാര്‍ഡനില്‍ എത്തിയത്. തനിച്ച് വരാന്‍ ഭയമായതിനാലാണ് താന്‍ ഭര്‍ത്താവിനൊപ്പം വന്നതെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞു.

English summary
Deepa engages in war of words with brother at Jayalalithaa’s Poes Garden residence.
Please Wait while comments are loading...