കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ സര്‍ക്കാരിന് മഴയും തലവേദനയാകും

Google Oneindia Malayalam News

ദില്ലി: റെയില്‍വേ യാത്രാനിരക്ക് വര്‍ധനവും എല്‍ പി ജി, മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയവയുടെ വിലക്കയറ്റവും മാത്രമല്ല മഴയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇമേജ് കളയുമെന്ന് റിപ്പോര്‍ട്ട്. പോയ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് എണ്‍പത് ശതമാനം സ്ഥലങ്ങളിലും കുറഞ്ഞ മഴയാണ് ലഭിക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ മഴയാണത്രെ ആദ്യവര്‍ഷത്തില്‍ മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത്.

2013 ജൂണിലെക്കാളും കുറവായിരുന്നു ഈ വര്‍ഷം ജൂണ്‍ മാസത്തിലെ മഴ. ജൂലൈ - ആഗസ്ത് മാസങ്ങളില്‍ മഴ ശക്തി പ്രാപിച്ചേക്കാം എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സര്‍ക്കാരിനെയും രാജ്യത്തെ വിളകളെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് മാസങ്ങളാണ് വരാനിരിക്കുന്നതെന്ന് സാരം. ജൂണ്‍ അവസാനിക്കാറായിട്ടും ഇന്ത്യയുടെ പല ഭാഗത്തും മഴ ഇനിയും തുടങ്ങിയിട്ടില്ല.

clouds-and-rain

വൈകിയാണ് മഴ തുടങ്ങിയതെങ്കിലും കേരളത്തില്‍ ശരാശരി മഴ കിട്ടിയതായാണ് കണക്കുകള്‍. എന്നാല്‍ പോയ വര്‍ഷങ്ങളെക്കാളും മഴ കുറവാണ് എന്ന് നാട്ടുകാര്‍ പറയുന്നു. തമിഴ് നാട്ടിലും കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളിലും പ്രതീക്ഷിച്ച മഴ കിട്ടിയിട്ടില്ല. ആന്ധ്രപ്രദേശിലെ റായല്‍സീമയിലും ഛത്തീസ്ഗഡിലും മഴ സാധാരണ തോതില്‍ ലഭിക്കുന്നുണ്ട്.

മധ്യേന്ത്യയില്‍ 54 ശതമാനം മഴ കുറവാണ് എന്നാണ് കണക്കുകള്‍. പഞ്ചാബ് ഹരിയാന പ്രദേശങ്ങളില്‍ 47 ശതമാനം കുറവാണത്രെ മഴ. കനത്ത കാറ്റാണ് മഴ കുറക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ജൂലൈ - ആഗസ്ത് മാസങ്ങളില്‍ മഴ കുറഞ്ഞാല്‍ അത് ഭക്ഷ്യവിളകളെ മാത്രമല്ല നാണ്യവിളകളെയും സാരമായി ബാധിക്കും.

English summary
Deficit monsoon is Modi government's big worry in the first year. Report says almost 80 per cent of India has received below normal in the first month of Monsoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X