സെല്‍ഫി വാട്സ്ആപ്പിലിട്ടശേഷം കാമുകന് വീട്ടമ്മയെ കൊലപ്പെടുത്തി
ഡെറാഡൂണ്‍: കാമുകിയുമായി സല്ലപിക്കാനായി ടീ എസ്റ്റേറ്റിലെത്തിയ യുവാവ് സെല്‍ഫിയെടുത്ത് വാട്സ് ആപ്പില്‍ പോസ്റ്റ് ചെയ്തശേഷം കാമുകിയെ കൊലപ്പെടുത്തി. ഡെറാറൂണിനടുത്തുള്ള പ്രേം നഗറിലെ ഒരു തേയിലത്തോട്ടത്തിലാണ് സംഭവം. 27 വയസ് പ്രായമുള്ള ആഷിഷ് കുമാര്‍ കാമുകി ഗുര്‍പ്രീത് കൗറിനെയാണ് കൊലപ്പെടുത്തിയത്. വിവാഹിതയായ ഗുര്‍പ്രീത് ആഷിഷുമായി അവിഹിതബന്ധത്തിലായിരുന്നു.
ആഷിഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് ഗുര്‍പ്രീത് തേയിലത്തോട്ടത്തിന് നടുവിലെ വാടകക്കെട്ടിടത്തിലെത്തിയത്. ഇവിടെവെച്ച് ആഷിഷ് ഗുര്പ്രീതുമായുള്ള സെല്‍ഫിയെടുത്ത് മറ്റു സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയിരുന്നു. പിന്നീട് ഇത് പ്രൊഫൈല്‍ പിക്ചറാക്കിയശേഷം കാമുകിയെ കൊലപ്പെടുത്തുമെന്ന സൂചനയുള്ള സ്റ്റാറ്റസും പോസ്റ്റ് ചെയ്തു.

ഇതിന് പിന്നാലെ ഗുര്‍പ്രീതിനെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. യുവതിയുടെ കരച്ചില്‍കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും ആഷിഷ് രക്ഷപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടത്തുകയാണ്. പ്രതിയുടെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
ആഷിഷ് തന്റെ കൈയ്യില്‍ നിന്നും 2 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും ഇത് തിരികെ ചോദിച്ചപ്പോള്‍ തന്നില്ലെന്നും ഗുര്‍പ്രീതിന്റെ ഭര്‍ത്താവ് ഗുര്‍ജീത്ത് സിങ് പറയുന്നു. പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുതന്നെയാകാം കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നതെന്നും ഗുര്‍ജീത്ത് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications