കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 വര്‍ഷം മുന്പത്തെ ഒളിച്ചോട്ടത്തിന് ഭര്‍ത്താവ് അറസ്റ്റിലായി, സിനിമ പോലെ ഒരു ഉത്തരേന്ത്യന്‍ പ്രണയം

Google Oneindia Malayalam News

ദില്ലി: 14വര്‍ഷം മുമ്പ് ഒളിച്ചോടിയ കമിതാക്കളെ പൊലീസ് കണ്ടെത്തി. കാമുകിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. ഇരുവരും വിവാഹം കഴിച്ച് 10 വയസുള്ള മകനൊപ്പം ജീവിയ്ക്കുകയായിരുന്നു. മകളെ തട്ടിക്കൊണ്ട് പോയെന്ന യുവതിയുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ യുവതി എത്തിയത് പത്ത് വയസുള്ള മകനൊപ്പം. ഒരു സിനിമയെ വെല്ലുന്ന ഉത്തരേന്ത്യന്‍ പ്രണയകഥയ്ക്കാണ് ഇത്തരമൊരു ക്‌ളൈമാക്‌സ് ഉണ്ടാകുന്നത് . 2001 ഡിസംബര്‍ 17നാണ് ദില്ലി സ്വദേശിയായ രാജേഷ്, മീനാക്ഷി എന്ന യുവതിയുമായി ഒളിച്ചോടിയത് .

Love

ഇവര്‍ അമൃത്സറിലേയ്്ക്കാണ് ഒളിച്ചോടിയത്. മീനാക്ഷിയെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അമൃത്സറില്‍ വച്ച് വിവാഹം കഴിച്ച് ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. 14 വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് രാജേഷിനെയും മീനാക്ഷിയേയും കണ്ടെത്തുന്നത് . രാജേഷിനെക്കുറി്ച്ചുള്ള വിവരം തരുന്നവര്‍ക്ക് അന്‍പതിനായിരും രൂപ സമ്മാനവും പൊലീസ് പ്രഖ്യാപിച്ചിരുന്നു . ഭര്‍ത്താവനൊപ്പം ജീവിയ്ക്കണമെന്ന മീനാക്ഷിയുടെ അപേക്ഷയെത്തുടര്‍ന്ന് കോടതി രാജേഷിന് ജാമ്യം നല്‍കി .

English summary
14 years after being ‘kidnapped’, girl found married to abductor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X