Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി വീണ്ടും പീഡനത്തിന്റെ നിഴലില്‍;പീഡിപ്പിച്ചത് ലിഫ്റ്റ് വാഗ്ദാനം നല്‍കി!!

ദില്ലി: തലസ്ഥാന നഗരിയില്‍ 24കാരി പീഡനത്തിനിരയായി. ദില്ലിയിലെ ഹാസ് ഖാസിലാണ് സംഭവം. പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കും ബന്ധുവിനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പാര്‍ട്ടിയ്ക്ക് പോയ പെണ്‍കുട്ടി വീട്ടിലേയ്ക്കുള്ള യാത്രക്കിടെ ഭക്ഷണം കഴിക്കാനിറങ്ങിയ സംഘം ഫ്‌ളാറ്റിലേയ്ക്ക് തിരിച്ചു പോകുന്നതിനിടെയാണ് സംഭവം. പുലര്‍ച്ചെ ഒരുമണി വരെ പെണ്‍കുട്ടി ഉള്‍പ്പെട്ട സംഘം സ്ഥലത്ത് കഴിഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി.

പീഡിപ്പിച്ചത് അപരിചിതന്‍

പീഡിപ്പിച്ചത് അപരിചിതന്‍

വീട്ടിലേയ്ക്ക് പോകുന്നതിനായി ടാക്‌സി വിളിയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ടാക്‌സി കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തില്‍ വീട്ടില്‍ എത്തിയ്ക്കാമെന്ന വാഗ്ദാനവുമായെത്തിയ അപരിചിതരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ലിഫ്റ്റ് വാഗ്ദാനം പീഡനവും

ലിഫ്റ്റ് വാഗ്ദാനം പീഡനവും

സമീപത്ത് വാഹനം പാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും പെണ്‍കുട്ടി ലിഫ്റ്റ് സ്വീകരിക്കാമെന്ന് അറിയിച്ചതോടെ വാഹനം മറ്റൊരിടത്തേയ്ക്ക് മാറ്റിയ സംഘം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് യുവതിയെ പീഡിപ്പിക്കുകയും പഴ്‌സും മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു.

 ആശുപത്രിയില്‍ അഭയം തേടി

ആശുപത്രിയില്‍ അഭയം തേടി

സംഘം പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെ അവശ നിലയിലായ യുവതി സമീപത്തുള്ള ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു.

 പൊലീസ് അന്വേഷണം

പൊലീസ് അന്വേഷണം

യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി പീഡിപ്പിക്കപ്പെട്ട പാര്‍ക്കിന് സമീപത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ യുവതിയുടെ പഴ്‌സ് കണ്ടെത്തിയെങ്കിലും മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പീഡനം സ്ഥിരീകരിച്ചു

പീഡനം സ്ഥിരീകരിച്ചു

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി വരികയാണ്.

പ്രതിയുടെ അറസ്റ്റ് ഉടന്‍

പ്രതിയുടെ അറസ്റ്റ് ഉടന്‍

ഇന്റലിജന്‍സിന്റെ സഹായത്തോടെ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് പല നിര്‍ണ്ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ ഉടന്‍ അറസ്റ്റിലാവുമെന്നും പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+