കുത്താന്‍ വന്ന പശുവിനെ യുവതി കല്ലെറിഞ്ഞു; ദില്ലിയില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്
സംഭവത്തില്‍ പോലീസ് രണ്ട് കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനത്തിനും മനപ്പൂര്‍വമുള്ള നരഹത്യക്ക് ശ്രമിച്ചതിനുമാണ് കേസ്.
ദില്ലി: കുത്താന്‍ വന്ന പശുവിനെ യുവതി കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ദില്ലിയില്‍ സംഘര്‍ഷം. തെക്കന്‍ ദില്ലിയിലെ കുസും പഹാദിയില്‍ താമസിക്കുന്ന ശാര്‍മിള, ജയശങ്കര്‍ ദമ്പതികളെയാണ് ഒരു സംഘം ആക്രമിച്ചത്. പുലര്‍ച്ചെ പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ പോകവെ ഓടിയടുത്ത പശുവിനെ ശാര്‍മിള കല്ലെറിയുകയായിരുന്നു. പശു ഓടിപ്പോവുകയും ചെയ്തു.

എന്നാല്‍ അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പശുവിന്റെ ഉടമസ്ഥനും കൂട്ടാളികളും വന്ന് ദമ്പതികളെ മര്‍ദ്ദിക്കുകയായിരുന്നു. കൈക്കോട്ട് കൊണ്ട് അടിയേറ്റ ജയശങ്കറിന്റെ തല പൊട്ടി ചോര ഒലിച്ചു. തടയാന്‍ ചെന്ന സഹോദരന്റെ കൈ തല്ലിയൊടിച്ചു. ശാര്‍മിളക്കും മര്‍ദനേേമറ്റു. ഏറെ നേരത്തിന് ശേഷം ആളുകള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമായത്. സംഭവത്തില്‍ പോലീസ് രണ്ട് കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനത്തിനും മനപ്പൂര്‍വമുള്ള നരഹത്യക്ക് ശ്രമിച്ചതിനുമാണ് കേസ്.
വിശാന്ത് കുഞ്ചില്‍ ആശാരിയാണ് ജയശങ്കര്‍. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആശുപത്രി വിട്ട ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ പോലീസ് അന്വേഷണം നടത്തവെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്.
ആദ്യം സംഘര്‍ഷമുണ്ടായപ്പോള്‍ തടഞ്ഞവര്‍ക്ക് നേരെയാണ് പിന്നീട് ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്രൈവറായി ജോലി ചെയ്യുന്ന ഉദയ് ഛന്ദ് മണ്ടലിന് രണ്ടാമത്തെ സംഭവത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. നാല് പേരെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം തുടരുന്നുണ്ടെന്നും ഡിസിപി ചിന്‍മോയ് ബിസ്വാള്‍ പറഞ്ഞു.












Click it and Unblock the Notifications