കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്രയ്ക്കും മണ്ടനാണോ ഈ അരവിന്ദ് കെജ്രിവാള്‍?

Google Oneindia Malayalam News

ദില്ലി: 2013 ല്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും വലിയ താരോദയമായിരുന്നു അരവിന്ദ് കെജ്രിവാള്‍ എന്ന ഐ ഐ ടിക്കാരന്‍. എന്നാല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം എന്താണ് അരവിന്ദ് കെജ്രിവാളിന് സംഭവിക്കുന്നത് എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെജ്രിവാള്‍ നടത്തിയ സമരം തോറ്റു എന്നാണ് പൊതുവെ പറയപ്പെടുന്നത്. അഞ്ച് പോലീസുകാരെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ സമരം വെറും രണ്ട് പോലീസുകാര്‍ കുറച്ച് ദിവസം ലീവെടുത്തതോടെ നിര്‍ത്തേണ്ടി വന്നത് പരാജയമല്ലാതെ മറ്റെന്താണ്?

എന്നാല്‍ കെജ്രിവാളിന്റെ പരാജയം ഒരു പരാജയമായിരുന്നോ? കൂട്ടിക്കിഴിച്ചു നോക്കിയാല്‍ ജയിച്ചത് കെജ്രിവാള്‍ തന്നെയെന്ന് കാണാം. എങ്ങനെയെന്നല്ലേ, നോക്കൂ.

എന്തിനായിരുന്നു സമരം?

എന്തിനായിരുന്നു സമരം?

വെറും അഞ്ച് പോലീസുകാരെ പുറത്താക്കാന്‍ വേണ്ടിയായിരുന്നോ സമരം, അല്ല. ദില്ലി പോലീസിലെ ഇന്നത്തെ സ്ഥിതിയെ ദേശീയ ശ്രദ്ധയിലെത്തിക്കാനായിരുന്നു കെജ്രിവാളിന്റെ സമരം.

സമരം വിജയം

സമരം വിജയം

അങ്ങനെ നോക്കിയാല്‍ ദേശീയ മാധ്യമങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്ത് ഈ സമരത്തെ വിജയിപ്പിച്ചതായി കാണാം. മന്ത്രി പറഞ്ഞിട്ടും കേള്‍ക്കാത്ത പോലീസ് എന്നൊരു ദുഷ്‌പേര് ദില്ലി പോലീസിന് ചാര്‍ത്തിക്കൊടുക്കാനും കെജ്രിവാളിന് കഴിഞ്ഞു.

സ്ത്രീ പീഡനം വരുതിയില്‍

സ്ത്രീ പീഡനം വരുതിയില്‍

ഡാനിഷ് വനിത പീഡിപ്പിക്കപ്പെട്ടപ്പോള്‍ കെജ്രിവാള്‍ മന്ത്രിസഭയ്‌ക്കെതിരെ തിരിഞ്ഞവര്‍ ഇനി ദില്ലി പോലിസിനെ കുറ്റം പറഞ്ഞോളും. പോലീസിന്റെ ഭരണമില്ലാത്ത മുഖ്യമന്ത്രിയെ എങ്ങനെ നിഷ്‌ക്രിയനെന്ന് കുറ്റപ്പെടുത്താന്‍ പറ്റും? ഇനി ഏത് പീഡനം വന്നാലും കെജ്രിവാളിനോട് ആരും രാജിവെക്കാന്‍ പറയില്ല.

 പഠിച്ചത് ഷീലയെക്കണ്ട്

പഠിച്ചത് ഷീലയെക്കണ്ട്

ഓരോ പീഡനം വരുമ്പോളും മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് നിന്നു വിയര്‍ക്കുന്നത് കെജ്രിവാള്‍ കണ്ടതാണ്. ദില്ലി പോലീസ് തങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് പറയുന്നതിലൂടെ അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും തലയൂരുകയായിരുന്നു കെജ്രിവാളും കൂട്ടരും

പെടുന്നത് കേന്ദ്രം

പെടുന്നത് കേന്ദ്രം

ഇനി ദില്ലിയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. അല്ലെങ്കില്‍ പോലീസിന്റെ നിയന്ത്രണം ദില്ലി സര്‍ക്കാരിന് നല്‍കേണ്ടി വരും. അങ്ങനെ വന്നാല്‍ അതും കെജ്രിവാളിന്റെ വിജയമായി വിലയിരുത്തപ്പെടും.

ടൈമിംഗ് കറക്ട്

ടൈമിംഗ് കറക്ട്

റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പ് സമരത്തിനിറങ്ങുക വഴി കേന്ദ്രത്തെയും രാജ്യത്തെയൊട്ടാകെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കെജ്രിവാളിനും കൂട്ടര്‍ക്കും സാധിച്ചു.

മന്ത്രിയെയും കാത്തു

മന്ത്രിയെയും കാത്തു

ആരോപണവിധേയരായ പോലീസുകാരെ ടാര്‍ജറ്റ് ചെയ്തപ്പോള്‍ നിയമമന്ത്രി സോമനാഥ് ഭാരതിയെ സംരക്ഷിക്കാന്‍ ഇതുവരെ കെജ്രിവാളിന്് കഴിഞ്ഞു. ഇനി എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

English summary
Did Kejriwal tactics win Delhi Dharna? See some important points about AAP dharna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X