ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡൽഹി: ഡൽഹിയിൽ 17കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ബുധനാഴ്ച രാവിലെ 7:30 ഓടെയാണ് ആക്രമണം നടന്നത്. ആസിഡ് ആക്രമണം നടക്കുമ്പോൾ പെൺകുട്ടിയുടെ അനുജത്തിയും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി റോഡിലൂടെ നടന്നുപോകുന്നത് കാണാം. തൊട്ടുപിന്നിൽ നിന്നും ബൈക്കിൽ എത്തിയ രണ്ട് അക്രമികൾ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതായി ദൃശത്തിൽ കാണാം. കൃത്യം നടത്തിയ ഉടൻ തന്നെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

പെൺകുട്ടി ഇപ്പോൾ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. "സംഭവം നടക്കുമ്പോൾ പെൺകുട്ടി അവളുടെ അനുജത്തിക്കൊപ്പമായിരുന്നു. പരിചയമുള്ള രണ്ടുപേരെക്കുറിച്ചാണ് പെൺകുട്ടി സംശയം ഉന്നയിച്ചത്. ഇതിൽ, ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്", ഡൽഹി പോലീസ് പറഞ്ഞു. ഡൽഹി, ദ്വാരകയിലെ പിഎസ് മോഹൻ ഗാർഡനിലാണ് സംഭവം നടന്നത്.
ആസിഡ് ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ വിവിധഭാങ്ങളിൽ ഇത്തരത്തിൽ ആസിഡ് ആക്രമണം മുമ്പ് നടന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടിയിലെത്തിയ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാൾ പ്രായപൂർത്തിയാകാത്ത ആളാണോ അല്ലയോ എന്നതും ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യവും കണ്ടെത്താനായിട്ടില്ല.
ദില്ലി പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി മൊഴിയെടുത്തു.ദില്ലി വനിതാ കമ്മീഷനിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവും ഉടൻ പെൺകുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications