കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ ബിജെപിയുടെ പ്ലാൻ 'ബി', ലക്ഷ്യം 30 ശതമാനം അധികം വോട്ട്, കൂറ്റൻ റാലികൾ ഒഴിവാക്കുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇനി നടക്കാനിരിക്കുന്നത് നിർണായകമായൊരു തിരഞ്ഞെടുപ്പ് പോരാട്ടമാണ്. ഫെബ്രുവരി എട്ടിന് നടക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഫെബ്രുവരി 11ന് അറിയാം. അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി സർക്കാരിന് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് പുറത്തു വന്ന ഭൂരിഭാഗം അഭിപ്രായ സർവേ ഫലങ്ങളും. എന്നാൽ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ദില്ലിയിൽ ഇത്തവണ വ്യക്തമായ മുന്നേറ്റം നേടാൻ ബിജെപിക്ക് കഴിയുമെന്നും സർവേകൾ പ്രവചിക്കുന്നു.

 കൊറോണ വൈറസ്: മരണ സംഖ്യ 106 ആയി, 4193 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ചൈന കൊറോണ വൈറസ്: മരണ സംഖ്യ 106 ആയി, 4193 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ചൈന

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദില്ലിയിൽ പുതിയ തന്ത്രങ്ങൾ പയറ്റാൻ ഒരുങ്ങുകയാണ് ബിജെപി. പാർട്ടി നടത്തിയ ആഭ്യന്തര സർവേ ഫലം വിശകലനം ചെയ്താണ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. ദില്ലിയിലെ വോട്ടർമാരിൽ മൂന്നിൽ ഒരു ശതമാനം ആളുകളും ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സർവേ പറയുന്നത് വിശദാംശങ്ങൾ ഇങ്ങനെ.

 സർവേ പറയുന്നത്

സർവേ പറയുന്നത്

ദില്ലിയിലെ മൂന്നിലൊന്ന് വോട്ടർമാരും തങ്ങളുടെ സമ്മതിദാന അവകാശം ആർക്ക് വിനിയോഗിക്കണമെന്നാണ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സർവേ പറയുന്നത്. ആ സാഹചര്യത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണ് ബിജെപിയുടെ തീരുമാനം. നഗരത്തിലെ എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ടുറപ്പിക്കാനാണ് നീക്കം.

 വിപുലമായ പദ്ധതികൾ

വിപുലമായ പദ്ധതികൾ

ദില്ലിയിലെ എല്ലാ വീടുകളും സന്ദർശിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പ്രദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയതായി ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി. പാർട്ടി ചിഹ്നം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പട്ടിക എന്നിവയുമായി എല്ലാ വീടുകളിലും സന്ദർശനം നടത്താനാണ് ബൂത്ത് തല കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

വോട്ട് വിഹിതം

വോട്ട് വിഹിതം

ഏത് സാഹചര്യത്തിലും ദില്ലിയിലെ 32 മുതൽ 33 ശതമാനം വരെ വോട്ട് നേടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. ആം ആദ്മി മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴും ബിജെപിയുടെ വോട്ട് വിഹിതത്തിൽ കുറവുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദില്ലിയിൽ പ്രചാരണം ചൂടുപിടിക്കുകയാണ്. തങ്ങളുടെ വോട്ട് വിഹിതത്തിൽ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.

ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം


ആം ആദ്മി സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഒരു പാർട്ടിയോടും ചായ്വ് കാട്ടാതെ നിൽക്കുന്ന 30 ശതമാനം വോട്ടർമാർ ബിജെപിക്ക് അനുകൂലമാകുന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടു.

 പ്രതീക്ഷയുള്ള മണ്ഡലങ്ങൾ

പ്രതീക്ഷയുള്ള മണ്ഡലങ്ങൾ

എ, ബി എന്നി തലത്തിലുള്ള മണ്ഡലങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴും ബിജെപിയെ പിന്തുണച്ചിരുന്ന എന്നാൽ 2015ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മിയ്ക്ക് വോട്ട് ചെയ്ത മണ്ഡലങ്ങളാണിത്. സി ലെവൽ മണ്ഡലങ്ങളിൽ ന്യൂനപക്ഷങ്ങളാണ് ഭൂരിഭാഗവും. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി നിന്ന മണ്ഡലങ്ങളിലാണ് ബിജെപി പ്രധാനമായും തന്ത്രങ്ങൾ മെനയുന്നത്.

പ്രചാരണം കടുപ്പിച്ച് ബിജെപി

പ്രചാരണം കടുപ്പിച്ച് ബിജെപി

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, എംപിമാർ തുടങ്ങി 250 ഓളം നേതാക്കളാണ് ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങുന്നത്. 400ൽ അധികം പൊതുപരിപാടികളാണ് ദില്ലിയിൽ ബിജെപി നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത 12 ദിവസത്തിനുള്ളിൽ 10,000ൽ അധികം യോഗങ്ങളാണ് പ്രാദേശിക തലത്തിൽ നടക്കുക. ഒരു ലക്ഷത്തിൽ പരം ബിജെപി പ്രവർത്തകരെക്കൂടാകെ ആയിരക്കണക്കിന് ആർഎസ്എസ് പ്രവർത്തകരും പ്രചാരണത്തിനിറങ്ങുന്നുണ്ട്.

 നിയന്ത്രിച്ച് അമിത് ഷാ

നിയന്ത്രിച്ച് അമിത് ഷാ

പ്രചാരണത്തിന് നേതൃത്വം നൽകുന്ന നേതാക്കളോട് അമിത് ഷാ നിരന്തരം വിവരങ്ങൾ ആരായുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള ക്യാംപെയിൻ നേതൃത്വം നൽകുന്നവരോട് പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കാൻ അമിത് ഷാ ആവശ്യപ്പെട്ടു. വൻ ജനപങ്കാളിത്തമുള്ള കൂറ്റൻ റാലികൾ നടത്തുന്നതിന് പകരം ചെറിയ സംഘങ്ങളായി എത്തി വോട്ടർമാരെ നേരിൽ കണ്ട് സംസാരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി.

English summary
Delhi assembly election: BJP has new plans after Internal survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X