അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് 2.2 കോടി രൂപ നഷ്ടപരിഹാരം
ദില്ലി: അപകടത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയേയും നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് 2.22 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബൂണല്‍ ആണ് ഉത്തരവിട്ടത്. ഇതുപ്രകാരം ദില്ലി ജനക്പുരി സ്വദേശികളായ സന്ദീപ് തൊമാര്‍, സുമിത് തൊമാര്‍ എന്നിവര്‍ക്ക് ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് 2.22 കോടി രൂപ നല്‍കണം.
2004 ഡിസംബര്‍ 30നായിരുന്നു വാഹനാപകടം. സത്യബിര്‍ സിങ് തൊമാര്‍, ഭാര്യ, മകള്‍, അമ്മ, മകന്‍ സന്ദീപ് എന്നിവര്‍ ഷമ്‌ലിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍ പെടുകകായിരുന്നു. ഇവര്‍ സഞ്ചിരിച്ച കാറില്‍ പാനിപ്പത്ത് ഖതിമ റോഡില്‍ വെച്ച് ടാങ്കര്‍ ലോറിയിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചപ്പോള്‍ സന്ദീപ് മാത്രമാണ് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടത്. അപകടമുണ്ടാക്കിയത് ടാങ്കര്‍ ലോറിയുടെ അശ്രദ്ധയാണെന്ന് ട്രൈബൂണല്‍ വിധിച്ചു. മാത്രമല്ല, അപകടത്തെ തുടര്‍ന്ന് ഒരു മകന് വിദേശത്തെ പഠനം മതിയാക്കി നാട്ടില്‍ സെറ്റില്‍ ചെയ്യേണ്ടവന്നതായും ട്രൈബൂണല്‍ വിലയിരുത്തി.
പിതാവിന്റെ മരണശേഷം ഒട്ടും പരിചയമില്ലാത്ത ബിസിനസ് മക്കള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നതും കൂടിയ നഷ്ടപരിഹാരം നല്‍കാന്‍ ഇടയാക്കി. അപകടം നടന്ന് 12 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നതെന്നതിനാല്‍ ഇത്രയും വര്‍ഷത്തെ പലിശയും ഇന്‍ഷൂറന്‍സ് കമ്പനി നല്‍കേണ്ടിവന്നേക്കും.












Click it and Unblock the Notifications