കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാനെ കളിയാക്കി, ട്വിറ്ററില്‍ കെജ്രിവാളിനെതിരെ വന്‍ പ്രതിഷേധം!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വീണ്ടും വിവാദത്തില്‍. ഹിന്ദു ദൈവമായ ഹനുമാനെ കളിയാക്കി ട്വിറ്ററില്‍ പോസ്റ്റിട്ടതാണ് കെജ്രിവാളിനെ വീണ്ടും വിവാദ നായകനാക്കിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയ കെജ്രിവാളിനെതിരെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ആളുകള്‍ ഒരേസ്വരത്തില്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഒരു രാക്ഷസനായിട്ടാണ് കെജ്രിവാള്‍ ഷെയര്‍ ചെയ്ത കാര്‍ട്ടൂണില്‍ ഹനുമാനെ ചിത്രീകരിച്ചിരിക്കുന്നത്. കയ്യില്‍ ഗദയ്ക്ക് പകരം രാക്ഷസ കഥാപാത്രങ്ങളുടെ കയ്യില്‍ കാണുന്ന തരത്തിലുള്ള ആയുധമാണ്. ഒരുപാട് പ്രശ്‌നങ്ങളുടെ നടുവില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്ക് ഹനുമാന്‍ പറന്നുചെല്ലുന്നതാണ് കാര്‍ട്ടൂണില്‍.. എന്നിട്ട് പറയുന്നതോ..

എല്ലാ ശ്രദ്ധയും മാറി...

എല്ലാ ശ്രദ്ധയും മാറി...

ഡണ്‍ സര്‍. എല്ലാ ശ്രദ്ധയും ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലാണ് എന്നാണ് ഹനുമാന്‍ മോദിയോട് പറയുന്നത്. വാലില്‍ തീക്കൊളുത്തിയ നിലയിലാണ് ഹനുമാന്‍.

മോദിക്കെന്താണ് പ്രശ്‌നം

മോദിക്കെന്താണ് പ്രശ്‌നം

രൂപയുടെ മൂല്യം, രോഹിത് വെമുല, മാര്‍ക്കറ്റിലെ ക്ഷീണം, അസംബ്ലി തിരഞ്ഞെടുപ്പ് എന്നിങ്ങനെ പലവിധ പ്രശ്‌നങ്ങളില്‍ പെട്ടുനില്‍ക്കുകയാണ് മോദി. ഇതില്‍ നിന്നെല്ലാം മോദിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ഹനുമാന്‍ ജെ എന്‍ യുവില്‍ പ്രശ്‌നമുണ്ടാക്കി എന്നാണ് വ്യംഗ്യം.

മതവികാരം വ്രണപ്പെടുത്തിയോ

മതവികാരം വ്രണപ്പെടുത്തിയോ

അരവിന്ദ് കെജ്രിവാള്‍ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ട്വിറ്ററില്‍ ഒരുപാട് പേര്‍ കെജ്രിവാളിനെതിരെ രംഗത്തുവന്നു. കെജ്രിവാളിനെതിരെ കേസെടുക്കണമന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

 എന്തൊരു അനീതി

എന്തൊരു അനീതി

മറ്റ് രാജ്യങ്ങളില്‍ പ്രവാചകനെ നിന്ദിച്ചാല്‍ മരണമാണ് ശിക്ഷ. ഇന്ത്യയിലാകട്ടെ ഒരു ഹിന്ദു ദൈവത്തെ അപമാനിച്ചാല്‍ വോട്ട് ബാങ്കാണ് പകരം കിട്ടുക

മുസ്ലിങ്ങളും എതിര്

മുസ്ലിങ്ങളും എതിര്

താന്‍ ഒരു മുസ്ലിമാണ്. എന്നാല്‍ കെജ്രിവാളിന്റെ പോസ്റ്റ് കണ്ട് തനിക്ക് പോലും അപമാനിച്ചതായി തോന്നുന്നു - സോയ അന്‍സാരി എന്ന യുവതി ട്വിറ്ററില്‍ എഴുതി.

English summary
Delhi Chief Minister Arvind Kejriwal on Tuesday stoked controversy after tweeting a poster which has irked many.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X