കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം; അടിയന്തര യോഗം ചേര്‍ന്ന് ദില്ലി നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ ദില്ലി കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്നു. രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇനിയും വൈകരുതെന്നും നേതാക്കള്‍ വ്യക്തമാക്കി. ദില്ലി കോണ്‍ഗ്രസ് പ്രസിഡന്റ് അനില്‍ കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ദേശീയ അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്.

r

അതേസമയം, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പദവി സോണിയ ഗാന്ധി തിങ്കളാഴ്ച ഒഴിയുമെന്ന് അഭ്യൂഹമുണ്ട്. പ്രവര്‍ത്തക സമിതി യോഗത്തില്‍ പദവി ഒഴിയുമെന്നാണ് വിവരം. 23 മുതിര്‍ന്ന നേതാക്കള്‍ സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ടും പാര്‍ട്ടിയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയും സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഈ കത്തിന് പ്രതികരിച്ച് സോണിയ ഗാന്ധി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചുവെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ വാര്‍ത്ത കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല നിഷേധിച്ചു. മറ്റൊരു നേതാവ് സഞ്ജയ് നിരുപമും വാര്‍ത്തയുടെ ആധികാരികത ചോദ്യം ചെയ്തു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദവി ഗാന്ധി കുടുംബത്തിലുള്ളവര്‍ തന്നെ വഹിക്കണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗേലും പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമിയും ഈ നിലപാട് സ്വീകരിച്ചു.

നേതാക്കള്‍ അയച്ച കത്തിനെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത് എന്നാണ് വിവരം. പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം ഗുലാം നബി ആസാദുമായി സോണിയ ഗന്ധി ഫോണില്‍ സംസാരിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ആസാദ്. പാര്‍ട്ടിയുടെ സംഘടന തലത്തില്‍ അഴിച്ചുപണി വേണമെന്നാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ അയച്ച കത്തില്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബിജെപി ശക്തിപ്പെടുമെന്നും നേതാക്കള്‍ ഉണര്‍ത്തിയിരുന്നു.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

കോണ്‍ഗ്രസില്‍ പരിഹാര ഫോര്‍മുല തയ്യാര്‍; മൂന്ന് വൈസ് പ്രസിഡന്റുമാര്‍ വന്നേക്കും, പ്രഖ്യാപനം ഉടന്‍കോണ്‍ഗ്രസില്‍ പരിഹാര ഫോര്‍മുല തയ്യാര്‍; മൂന്ന് വൈസ് പ്രസിഡന്റുമാര്‍ വന്നേക്കും, പ്രഖ്യാപനം ഉടന്‍

English summary
Delhi Congress passed resolution for Rahul Gandhi be Appointed Party President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X