കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകരെ അറസ്റ്റ് ചെയ്യണം; പ്രതിഷേധവുമായി ദില്ലി പോലീസ് തെരുവിൽ, പോലീസ് ആസ്ഥാനത്ത് വൻ പ്രതിഷേധം!

Google Oneindia Malayalam News

ദില്ലി: തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം. പോലീസ് ആസ്ഥാനത്താണ് പോലീസുകാർ പ്രതിഷേധക്കാർ ഒത്തുകൂടിയിരിക്കുന്നത്. ആദ്യം നൂറോളം പോലീസുകാര്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കാളികളാവുകയായിരുന്നു.

 മാവോയിസ്റ്റ് ഏറ്റുമുട്ടൽ; എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സിപിഎം മുഖപത്രം, ലക്ഷ്യം മുതലെടുപ്പ്! മാവോയിസ്റ്റ് ഏറ്റുമുട്ടൽ; എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി സിപിഎം മുഖപത്രം, ലക്ഷ്യം മുതലെടുപ്പ്!

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്നാണ് പോലീസുകാരുടെ നിലപാട്. യൂണിഫോമിനൊപ്പം കറുത്ത റിബ്ബണുകളും ഇവര്‍ ധരിച്ചിട്ടുണ്ട്. നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാർക്കിങിനെ ചൊല്ലിയുള്ള തർക്കവുമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.

Police protest

വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധം കടുപ്പിച്ചു. അഭിഭാഷകര്‍ പോലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിക്കുകയായിരുന്നു. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു അഭിഭാഷകന് വെടിയേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ദില്ലി ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഭിഭാഷകരുടെ മൊഴിയെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ദില്ലി പോലീസ് കമ്മീഷണറോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇരുവിഭാഗത്തിലെയും ഇരുപതോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. സംഘർഷത്തിൽ ഇരുപതോളം വാഹനങ്ങളാണ് തകർന്നത്.

English summary
Delhi cops hold rare protest outside police headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X