കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനനഷ്ടക്കേസ്‌, കെജ്രിവാളിന്‌ സമന്‍സ്‌

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലി മുന്‍ മുഖ്യമന്ത്രിയും എഎഎപി നേതാവുമായ അരവിന്ദ്‌ കെജ്രിവാളിനെതിരെ സമന്‍സ്‌. ബിജെപി നേതാവ്‌ നല്‍കിയ മാനനഷ്ടക്കേസിലാണ്‌ കെജ്രിവാളിന്‌ കോടതി സമന്‍സ്‌ അയച്ചത്‌. എഎപി പുറത്ത്‌ വിട്ട അഴിമതിക്കാരയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ നിതിന്‍ ഗഡ്‌ക്കരിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്‌ കാട്ടിയാണ്‌ ഗഡ്‌ക്കരി കോടതിയെ സമീപിച്ചത്‌. ദില്ലി കോടതിയാണ്‌ കെജ്രിവാളിനെതിരെ സമന്‍സ്‌ അയച്ചത്‌.

മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ രാജ്യത്തെ അഴിമതിക്കാരായ നേതാക്കളുടെ പേര്‌ വിവരം ആംആദ്‌മി പാര്‍ട്ടി പുറത്ത്‌ വിട്ടത്‌. രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി ഉള്‍പ്പടെ ഒട്ടുമിക്ക നേതാക്കളും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ഒട്ടേരെ വിവാദങ്ങളും ഉണ്ടായി.

kejriwal

കടുത്ത അഴിമതി ആരോപണങ്ങളാണ്‌ ആംആദ്‌മി പാര്‍ട്ടി നിതിന്‍ ഗഡ്‌ക്കരിയ്‌ക്കെതിരെ ഉന്നയിച്ചത്‌. ഇതിനെതിരെ ഗഡ്‌ക്കരി രംഗത്തെത്തുകയും മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യുകയുമായിരുന്നു. എഎപി ഗഡ്‌ക്കരിയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ ഗഡ്‌ക്കരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ബോധപൂര്‍വം ഗഡ്‌ക്കരിയെ അപമാനിയ്‌ക്കാനുള്ള ശ്രമമാണ്‌ കെജ്രിവാള്‍ നടത്തിയതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലോക്‌സഭതെരഞ്ഞെടുപ്പില്‍ നാഗ്‌പൂരില്‍ നിന്നാണ്‌ നിതിന്‍ ഗഡ്‌ക്കരി മത്സരിയ്‌ക്കുന്നത്‌. ദില്ലിയില്‍ അധികാരത്തില്‍ എത്തിയ ശേഷമാണ്‌ കെജ്രിവാള്‍ ഉള്‍പ്പെട്ട എപെി നേതൃത്‌ം അഴിമതിക്കാരായ നേതാക്കളുടെ പേര്‌ വിവരം പുറത്ത്‌ വിട്ടത്‌.

English summary
A Delhi court has summoned the convener of Aam Aadmi Party Arvind Kejriwal in the case of defamation, which was filed by former Bhartiya Janata Party President Nitin Gadkari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X