Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്ത് രാഷ്ട്രീയം...ദൈവം എല്ലാവരുടേതുമാണ്, ക്ഷേത്ര സന്ദര്‍ശന പരിഹാസത്തിന് കെജ്‌രിവാളിന്റെ മറുപടി!!

ദില്ലി: തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഹനുമാന്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന് ലഭിച്ച പരിഹാസങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാള്‍. എന്റെ വിശ്വാസം ഹനുമാനിലാണ്. അതില്‍ എന്താണിത്ര തെറ്റെന്നും കെജ്‌രിവാള്‍ ചോദിച്ചു. കെജ്‌രിവാള്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചതോടെ ഹനുമാന്‍ അശുദ്ധമായെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. ഷൂ ഊരിയ അതേ കൈകള്‍ക്കൊണ്ടാണ് ഹനുമാന് കെജ്‌രിവാള്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതെന്നും മനോജ് തിവാരി പറഞ്ഞു.

1

കെജ്‌രിവാളിന്റെ ഭക്തി തട്ടിപ്പാണ്. ഇത്തരം തട്ടിപ്പുകാര്‍ വരുന്നത് കൊണ്ടാണ് ക്ഷേത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. അവിടെയുള്ള പൂജാരിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞു. ഹനുമാന്റെ പ്രതിഷ്ഠ അദ്ദേഹം പല തവണ കഴുകിയെന്നും തിവാരി പറഞ്ഞു. ഇതിനാണ് കെജ്‌രിവാള്‍ മറുപടി നല്‍കിയത്. താന്‍ ഹനുമാന്‍ കീര്‍ത്തനം എന്ന് മുഴക്കാന്‍ തുടങ്ങിയോ അന്ന് മുതല്‍ ബിജെപി തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ബിജെപി തന്നെ പലപ്പോഴായി പരിഹസിക്കുകയാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പോയിരുന്നു. എന്നാല്‍ ക്ഷേത്രത്തെ അശുദ്ധമാക്കിയെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് എന്ത് തരം രാഷ്ട്രീയമാണ്. ദൈവം എല്ലാവരുടേതുമാണ്. ബിജെപി നേതാക്കളെ പോലും ദൈവം അനുഗ്രഹിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദില്ലിയിലെ വികസനത്തിനും ജനങ്ങളുടെ നന്‍മയ്ക്കും വേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എഎപി ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ദില്ലി മുഖ്യമന്ത്രിയെ തൊട്ടുകൂടാത്തവനായിട്ടാണോ കാണുന്നത്. ഇത് ഏറ്റവും മോശം പ്രസ്താവനയാണ്. ദളിതുകളെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കാതിരുന്ന കാലത്താണ് നിങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്. ശ്രീരാമന് പോലും ബിജെപി രക്ഷിക്കാന്‍ സാധിക്കില്ലെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+