Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഒഖ്ല മണ്ഡലത്തില്‍ തകര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും!! വന്‍ ലീഡുമായി ആംആദ്മി

ദില്ലി; ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ആംആദ്മിയുടെ അമാനത്തുള്ള ഖാനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ആംആദ്മിയുടെ സിറ്റിംഗ് സീറ്റാണ് ഓഖ്ല. ബിജെപിയ്ക്ക് വേണ്ടി ബ്രഹം സിംഗും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പര്‍വേഷ് ഹാഷ്മിയാണ് മത്സരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനതെിരായ പ്രക്ഷോഭം നടക്കുന്ന ഷഹീന്‍ബാഗിലും ജാമിയയിലും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായ മേഖലകളില്‍ ഇത്തവണ കനത്ത പോളിങ്ങ് ആണ് രേഖപ്പെടുത്തിയത്. ഷെഹീന്‍ബാഗിലെ സ്ത്രീ വോട്ടര്‍മാര്‍ ഉള്‍പ്പെടെ കൂട്ടമായെത്തി വോട്ട് ചെയ്തിരുന്നു. ‌വിഭജനത്തിനല്ല വികസനത്തിനാണ് തങ്ങള്‍ വോട്ട് ചെയ്തതെന്നായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞത്.

modishacaa

ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പ്രധാന പ്രചരണ വിഷയമായിരുന്നു പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ ഷെഹീന്‍ബാഗ്. ആംആദ്മിയുടെ 'വികസന' പ്രചരണങ്ങള്‍ക്കെതിരെ ഷെഹീന്‍ബാഗ് ആയുധമാക്കി ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന തന്ത്രമായിരുന്നു അവസാന നിമിഷം ബിജെപി പയറ്റിയത്. ഷെഹീൻബാഗിനെ പിന്തുണയ്ക്കുന്നവരും മോദിയുടെ ദേശീയവാദികളുടെ സംഘവും തമ്മിലാണ് പ്രധാനമായ ഏറ്റുമുട്ടൽ എന്നായിരുന്നു അമിത് ഷാ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
    A Reality Check For BJP After The Results Were Published At Delhi | Oneindia Malayalam

    എന്നാല്‍ ബിജെപിയുടെ ഇത്തരം പ്രചരണങ്ങള്‍ ഒന്നും ഫലം കണ്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനുറ്റുകള്‍ കഴിയവേ തന്നെ വന്‍ കുതിപ്പാണ് ആംആദ്മി നടത്തുന്നത്. ലീഡ് നിലയില്‍ ആംആദ്മി കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കം ആംആദ്മിയാണ് മുന്നേറുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+