കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവ്; എല്ലാവര്‍ക്കും അറിയാം

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് എംപിയും ലോക്‌സഭാ പാര്‍ട്ടി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി. കഴിഞ്ഞദിവസവും അദ്ദേഹം സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മൂന്നാം തവണയും എഎപി അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പാജയം നല്ല സന്ദേശമല്ല. ബിജെപിയുടെ വര്‍ഗീയ അജണ്ടക്കെതിരെ എഎപി ജയിക്കുന്നത് പ്രധാനമാണെന്നും ചൗധരി പ്രതികരിച്ചു.

A

മുസ്തഫാബാദ് മണ്ഡലത്തില്‍ ബിജെപിയുടെ ജഗദീഷ് പ്രധാന്‍ 14000 വോട്ടിന്റെ ലീഡ് തുടരുകയാണ്. എഎപി സ്ഥാനാര്‍ഥി ഹാജി യൂനുസ് പരാജയപ്പെട്ടേക്കുമെന്നാണ് സൂചനകള്‍. ആറ് മണ്ഡലങ്ങളില്‍ ആര് ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഹരിനഗര്‍, ഛത്തര്‍പൂര്‍, ദില്ലി കന്റോണ്‍മെന്റ്, ഗോഗുല്‍പൂര്‍, ഉത്തം നഗര്‍, പട്പട് ഗഞ്ച് എന്നീ മണ്ഡലങ്ങളില്‍ ലീഡ് നില മാറിമറിയുകയാണ്. എഎപിയും ബിജെപിയും ഇഞ്ചോടിഞ്ചാണ് ഇവിടെ പോരാട്ടം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച വയ്ക്കാതെ വന്നതോടെ ദില്ലിയിലെ ബിജെപി ഓഫീസും പരിസരവും ആഘോഷങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ പകുതി പിന്നിട്ട വേളയില്‍ നേതാക്കള്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്. ഇനിയും വോട്ടുകള്‍ എണ്ണാനുണ്ടല്ലോ എന്ന ചില നേതാക്കള്‍ പ്രതികരിച്ചു. സമ്പൂര്‍ണ ഫലം വരട്ടെ എന്നായിരുന്നു ചിലരുടെ പ്രതികരണം.

ബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ലബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ല

Recommended Video

cmsvideo
A Reality Check For BJP After The Results Were Published At Delhi | Oneindia Malayalam

അതേസമയം, ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ ആശ്വസിക്കാന്‍ വകയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നേറ്റം അവരുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ആദ്യ ട്രെന്‍ഡില്‍ അവര്‍ രണ്ടക്കം കടന്നു.

English summary
Delhi Election Result 2020: AAP Will Return to Power Again, Adhir Ranjan Chowdhury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X