കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്‌രിവാളിനെ പുകഴ്ത്തി നിതീഷിന്റെ വിശ്വസ്തന്‍... എഎപിയുടെ അടുത്ത ലക്ഷ്യം ബീഹാര്‍, സൂചനകള്‍!!

Google Oneindia Malayalam News

ദില്ലി: സര്‍വേ ഫലങ്ങളെ ശരിവെച്ച് ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ നടത്തിയ കുതിപ്പിനെ അഭിനന്ദിച്ച് പവന്‍ വര്‍മ. മുന്‍ ജെഡിയു നേതാവാണ് അദ്ദേഹം. നിതീഷ് കുമാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന വര്‍മയെ ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എഎപിയുടെ മികച്ച ഭരണവും, നയങ്ങളും ഒപ്പം മതേതര മൂല്യങ്ങളും താന്‍ ബഹുമാനിക്കുന്നതായി വര്‍മ പറഞ്ഞു. അതേസമയം വര്‍മയുടെ നീക്കങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. എഎപിയെ ബീഹാറിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.

1

താന്‍ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യം പവന്‍ വര്‍മ സസ്‌പെന്‍സായി നിര്‍ത്തിയിരിക്കുകയാണ്. നിതീഷിനെ നേരിടാന്‍ ശക്തമായ ഒരു പാര്‍ട്ടി സംവിധാനം അദ്ദേഹത്തിന് ആവശ്യമാണ്. എഎപി നേരത്തെ ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ മത്സരിച്ചിരുന്നു. ഇതില്‍ പഞ്ചാബില്‍ എഎപി വലിയ ശക്തിയായി മാറുകയും ചെയ്തു. എട്ട് മാസത്തിനുള്ളില്‍ ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കും. ദില്ലിയിലെ ജയം അരവിന്ദ് കെജ്‌രിവാളിന് ആത്മവിശ്വാസം നല്‍കും. എഎപി ബീഹാറില്‍ മത്സരിക്കാനുള്ള സാധ്യത ഇപ്പോഴുണ്ട്.

താന്‍ എഎപിയുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് വര്‍മ പറയുന്നു. രാഷ്ട്രീയം ഘട്ടം ഘട്ടമായിട്ടുള്ള കാര്യമാണ്. എഎപിക്ക് വേണമെങ്കില്‍ ബീഹാറില്‍ മത്സരിക്കാം. അവരുടെ പ്രവര്‍ത്തനവും മതേതര കാഴ്ച്ചപ്പാടും ഞാന്‍ ബഹുമാനിക്കുന്നതാണ്. എന്നാല്‍ ഞാന്‍ ആ പാര്‍ട്ടിയില്‍ ചേരുമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പവന്‍ വര്‍മ പറഞ്ഞു. അതേസമയം പ്രശാന്ത് കിഷോറിനൊപ്പം വര്‍മ എഎപിയില്‍ ചേരാനുള്ള സാധ്യത ശക്തമാണ്.

Recommended Video

cmsvideo
The 3 Tricks Which Helped Arvind Kejriwal's Victory Again In Delhi | Oneindia Malayalam

അതേസമയം സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ കെജ്‌രിവാളിന്റെ ഇനിയുള്ള നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കിഷോറും പവന്‍ വര്‍മയും ഈ വിഷയത്തിലാണ് ഇരുവരും ജെഡിയുവില്‍ നിന്ന് പുറത്തുപോയത്. നേരത്തെ ദില്ലിയില്‍ ജെഡിയു ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ഇരുവരെയും ചൊടിപ്പിച്ചിരുന്നു. ബീഹാറില്‍ ഇരുവരും എഎപിയിലേക്ക് എത്തുകയാണെങ്കില്‍, ബിജെപിക്ക് അത് വലിയ തലവേദനയാവാന്‍ സാധ്യതയുണ്ട്.

മുസ്ലീം പ്രേമം കോണ്‍ഗ്രസിന് അവസാനിപ്പിക്കാം... ദില്ലിയില്‍ നാമാവശേഷം, ഷഹീന്‍ബാഗ് സഹായിച്ചില്ല!!മുസ്ലീം പ്രേമം കോണ്‍ഗ്രസിന് അവസാനിപ്പിക്കാം... ദില്ലിയില്‍ നാമാവശേഷം, ഷഹീന്‍ബാഗ് സഹായിച്ചില്ല!!

English summary
delhi election result 2020 pawan varma praises kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X