കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വന്‍ ഭൂരിപക്ഷമെന്ന് ദി ഹിന്ദു

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമുള്ള ശാന്തത. നാളെ ഫെബ്രുവരി ഏഴ് ശനിയാഴ്ച ദില്ലി ബൂത്തിലെത്തും. 10 ന് ഫലമറിയാം. ബി ജെ പി ജയിക്കുമെന്നും അല്ല ആം ആദ്മി പാര്‍ട്ടി ജയിക്കുമെന്നും അഭിപ്രായ സര്‍വ്വേകള്‍ മാറി മാറി പ്രവചിക്കുന്നു. ഇവരാരുമല്ല തങ്ങള്‍ ജയിക്കുമെന്ന തമാശയുമായി കോണ്‍ഗ്രസും രംഗത്തുണ്ട്.

ആവേശകരമായ പ്രചാരണഘട്ടത്തിനാണ് ദില്ലി ഇത്തവണ സാക്ഷ്യം വഹിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി കെജ്രിവാള്‍ പതിവ് പോലെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് വേണ്ടി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കി. കോണ്‍ഗ്രസിന് വേണ്ടി അവസാന നിമിഷം രംഗത്തെത്തി രാഹുല്‍ ഗാന്ധി സര്‍പ്രൈസ് നല്‍കി.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ദില്ലി ആര്‍ക്കെന്ന് അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത് നോക്കൂ.

എഎപി സര്‍വ്വേ വിശ്വസിക്കാമോ

എഎപി സര്‍വ്വേ വിശ്വസിക്കാമോ

57 സീറ്റുകള്‍ വരെ തങ്ങള്‍ക്ക് കിട്ടും എന്നാണ് ആപ്പിന്റെ പാര്‍ട്ടി സര്‍വ്വേ പറയുന്നത്. ബി ജെ പി പത്തിലും കോണ്‍ഗ്രസും മറ്റുള്ളവരും 3 ലും ഒതുങ്ങും. വാരണാസിയില്‍ മോദി തോല്‍ക്കും എന്ന് പറഞ്ഞ പാര്‍ട്ടിയാണ് ആപ്പ്. ഈ സര്‍വ്വേ വിശ്വസിക്കാമോ എന്ന് കണ്ട് തന്നെ അറിയണം.

ഹിന്ദുവിന് ബി ജെ പി

ഹിന്ദുവിന് ബി ജെ പി

ബി ജെ പി 45, എഎപി 25 എന്നിങ്ങനെയാണ് പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ദ ഹിന്ദു ദില്ലിയിലെ അഭിപ്രായ സര്‍വ്വേ നടത്തി പറയുന്നത്.

ഇന്ത്യ ടി വി - സീ വോട്ടര്‍

ഇന്ത്യ ടി വി - സീ വോട്ടര്‍

ബി ജെ പി ജയിക്കുമെന്നാണ് ഇന്ത്യ ടി വി - സീ വോട്ടര്‍ സര്‍വ്വേ പറയുന്നത്. കിട്ടുന്ന സീറ്റുകള്‍ ഇങ്ങനെ - ബി ജെ പി 37, എഎപി 28, കോണ്‍ഗ്രസ് 5.

ദി വീക്ക് ഐ എം ബി ആര്‍

ദി വീക്ക് ഐ എം ബി ആര്‍

ദി വീക്ക് സര്‍വ്വേയിലും ഫലം ബി ജെ പിക്ക് ഒപ്പമാണ്. ബിജെപിക്ക് ഒന്ന് കുറയും, ആപ്പിന് ഒന്ന് കൂടും. ബി ജെ പി 36, എഎപി 27, കോണ്‍ഗ്രസ് 4 എന്നാണ് സീറ്റ് നില.

ഐ ബി എന്‍ - ഡാറ്റ മിനറല്‍

ഐ ബി എന്‍ - ഡാറ്റ മിനറല്‍

ന്യൂസ് ചാനലായ ഐ ബി എന്‍ സര്‍വ്വേ പറയുന്നതും ബി ജെ പി അധികാരത്തിലെത്തുമെന്നാണ്. ബി ജെ പി 37, എഎപി 27, കോണ്‍ഗ്രസ് 7 എന്നാണ് അവരുടെ പ്രവചനം.

സീ - താലീം

സീ - താലീം

സീ താലീമിന്റെ സര്‍വ്വേ കൃത്യമായി ആരെയും പ്രവചിക്കുന്നില്ല. സീറ്റും പറയുന്നില്ല. ബി ജെ പി 32 - 36, എഎപി 30 - 34, കോണ്‍ഗ്രസ് 4 ഇതാണ് അവരുടെ ഫലം. മുന്‍തൂക്കം ബി ജെ പിക്ക് തന്നെയെന്ന് വ്യക്തം.

എ ബി പി - നീല്‍സന്‍ ആപ്പിന്

എ ബി പി - നീല്‍സന്‍ ആപ്പിന്

ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എ ബി പി - നീല്‍സണ്‍ സര്‍വ്വേ നല്‍കുന്നത്. ആപ്പിന് 35, ബിജെപിക്ക് 29, കോണ്‍ഗ്രസിന് 6 എന്നതാണ് ഇവരുടെ സീറ്റ് നില.

 എച്ച് ടി - സി 4

എച്ച് ടി - സി 4

ആപ്പിന് തന്നെയാണ് ഇവരും സാധ്യ നല്‍കുന്നത്. ബി ജെ പി 27 32, എഎപി 36 - 41 കോണ്‍ഗ്രസ് 2 - 7 എന്നതാണ് എച്ച് ടി- സി 4 സര്‍വ്വേ ഫലം

ആജ് തക് ഇങ്ങനെ

ആജ് തക് ഇങ്ങനെ

ആപ്പ് ജയിക്കുമെന്ന് ആജ് തക്കിന്റെ സര്‍വ്വേയും പറയുന്നു. ബി ജെ പിക്ക് വെറും 19 25 സീറ്റാണ് ഇവര്‍ നല്‍കുന്നത്. എഎപി 38 - 46 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കുമോ എന്ന കാര്യം തന്നെ സംശയം.

English summary
Delhi assembly election 2015 is going to be one of the toughest battles for Prime Minister Narendra Modi and his party -- the Bharatiya Janata Party (BJP). Aam Aadmi Party (AAP) chief Arvind Kejriwal has been giving tough competition to Modi and BJP. Kiran Bedi, the former IPS officer and the chief ministerial candidate of the BJP seems to have been struggling while competing with Kejriwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X