Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിവെള്ളം നല്‍കാത്ത കെജ്രിവാള്‍ ബിരിയാണി കൊടുക്കുന്നു; ഞങ്ങള്‍ ബുള്ളറ്റ് നല്‍കും- ആഞ്ഞടിച്ച് യോഗി

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമായും ഉന്നയിച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ കുറിച്ച്. പ്രക്ഷോഭകരെ തീവ്രവാദികളോടാണ് യോഗി താരതമ്യം ചെയ്തത്. അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന എഎപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം.

നാലിടങ്ങളിലാണ് യോഗി പ്രസംഗിച്ചത്. ബിരിയാണിക്ക് പകരം വെടിയുണ്ടയാണ് തങ്ങള്‍ തീവ്രവാദികള്‍ക്ക് നല്‍കുകയെന്നു യോഗി പറഞ്ഞു. ഈ മാസം എട്ടിനാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ്. പ്രചാരണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ബിജെപിക്ക് വേണ്ടി യോഗി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍...

ഷഹീന്‍ബാഗ് സമരം

ഷഹീന്‍ബാഗ് സമരം

സിഎഎക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ് തെക്കന്‍ ദില്ലിയിലെ ഷഹീന്‍ബാഗില്‍. ഡിസംബര്‍ 15ന് തുടങ്ങിയ സമരം ഇപ്പോഴും ശക്തമാണ്. ഇതിനെതിരെ ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥും രംഗത്തുവന്നത്.

കുടിവെള്ളം നല്‍കാത്ത കെജ്രിവാള്‍

കുടിവെള്ളം നല്‍കാത്ത കെജ്രിവാള്‍

ഷഹീന്‍ബാഗിലെ പ്രക്ഷോഭകര്‍ക്ക് കെജ്രിവാള്‍ ബിരിയാണി വിതരണം ചെയ്യുകയാണെന്ന് യോഗി കുറ്റപ്പെടുത്തി. ദില്ലിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ കെജ്രിവാളിന് സാധിക്കുന്നില്ല. ബിഐഎസ് സര്‍വ്വെ അതിന് തെളിവാണെന്നും യോഗി ആദിത്യാനാഥ് പറഞ്ഞു.

ബിരിയാണിക്ക് പകരം വെടിയുണ്ട

ബിരിയാണിക്ക് പകരം വെടിയുണ്ട

ദില്ലിയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന കുടിവെള്ളത്തില്‍ വിഷാംശം അടങ്ങിയിരിക്കുന്നു. പക്ഷേ, ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം തീവ്രവാദികളെ തങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ട നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ബിരിയാണി, ബുള്ളറ്റ്, പാകിസ്താന്‍

ബിരിയാണി, ബുള്ളറ്റ്, പാകിസ്താന്‍

കര്‍വാള്‍ നഗര്‍, ആദര്‍ശ് നഗര്‍, നാരേല, രോഹിണി എന്നിവിടങ്ങളിലായിരുന്നു യോഗി ആദിത്യനാഥ് പങ്കെടുത്ത ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികള്‍. ബിരിയാണി, ബുള്ളറ്റ്, പാകിസ്താന്‍ എന്നീ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രധാനമായും കേട്ടത്.

കശ്മീര്‍ വിഷയം ഇങ്ങനെ

കശ്മീര്‍ വിഷയം ഇങ്ങനെ

കശ്മീരില്‍ കല്ലേറ് നടത്തുന്നവര്‍ക്ക് മുമ്പ് പാകിസ്താനില്‍ നിന്ന് പണം ലഭിച്ചിരുന്നു. കെജ്രിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും കല്ലേറ് നടത്തുന്നവരെ പിന്തുണച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ കല്ലേറ് സംഭവം ഇല്ലാതായി. പാകിസ്താന്‍ തീവ്രവാദികളെ സൈന്യം നരകത്തിലേക്ക് അയക്കുകയാണ്. കോണ്‍ഗ്രസും കെജ്രിവാളും ബിരിയാണി നല്‍കുമ്പോള്‍ നാം അവര്‍ക്ക് ബുള്ളറ്റ് നല്‍കി എന്നും യോഗി മറ്റൊരു റാലിയില്‍ പ്രസംഗിച്ചു.

മെട്രോ വേണ്ട വൈദ്യുതി വേണ്ട

മെട്രോ വേണ്ട വൈദ്യുതി വേണ്ട

കെജ്രിവാളിന് മെട്രോ വേണ്ട, കുടിവെള്ളം വേണ്ട, വൈദ്യുതി വേണ്ട... അദ്ദേഹത്തിന് ഷഹീന്‍ബാഗ് മാത്രം മതി. മോട്രോയും റോഡും വേണമോ അതോ ഷഹീന്‍ബാഗ് വേണോ... പ്രക്ഷോഭകര്‍ക്ക് ബിരിയാണി നല്‍കാനാണ് കെജ്രിവാള്‍ പണമുണ്ടാക്കുന്നത്. അല്ലാതെ വികസനത്തിന് വേണ്ടിയല്ലെന്നും യോഗി പറഞ്ഞു.

പ്രക്ഷോഭകരുടെ ലക്ഷ്യം

പ്രക്ഷോഭകരുടെ ലക്ഷ്യം

പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്നവരുടെ മുന്‍ഗാമികളാണ് 1947ല്‍ ഇന്ത്യയെ വിഭജിച്ചത്. പൗരത്വ നിയമത്തിന്റെ പേരിലല്ല ദില്ലിയിലും മറ്റും പ്രതിഷേധം നടക്കുന്നത്. ഇന്ത്യ ആഗോള ശക്തിയാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണെന്നും യോഗി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+