Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഹാട്രിക് കൊതിച്ച ആപ്പിന് അപ്രതീക്ഷിത തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോള്‍. 70 അംഗ നിയമസഭയില്‍ 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി ജെ പിക്ക് 40 മുതല്‍ 44 വരെ സീറ്റ് ലഭിക്കും എന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി അധികാരത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നത്.

2015 ലും 2020 ലും 60 ലേറെ സീറ്റ് നേടി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടാനാകില്ല. 25 മുതല്‍ 29 വരെ സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടിക്ക് പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സംപൂജ്യരായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റില്‍ വിജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്. ഇന്ന് പുറത്തുവന്ന മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.

Delhi Exit Poll

ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ചത് ഒരേയൊരു എക്‌സിറ്റ് പോള്‍ ആണ്. എഎപി 44 മുതല്‍ 49 വരെ സീറ്റുകള്‍ നേടുമെന്ന് മൈന്‍ഡ് ബ്ലിങ്ക് എക്‌സിറ്റ് പോളിലെ പ്രവചനം. ബിജെപി 21 -25, കോണ്‍ഗ്രസ് 0-1 എന്നിങ്ങനെ സീറ്റുകള്‍ നേടുമെന്നും മൈന്‍ഡ് ബ്ലിങ്ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈകിട്ട് 5 മണി വരെയാണ് 57.7 ശതമാനമാണ് പോളിംഗ്.

699 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് നടന്ന വോട്ടെടുപ്പില്‍ ജനവിധി തേടിയത്. ത്രികോണ പോരാട്ടമെന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും പ്രധാനമായും ആം ആദ്മിയും ബി ജെ പിയും തമ്മിലായിരുന്നു മത്സരം. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം പിടിക്കാനാണ് ലക്ഷ്യമിടുന്നത്. 2013 മുതല്‍ ഡല്‍ഹിയില്‍ ആപ്പ് ഭരണത്തിലാണ്.

അതേസമയം എ എ പിയുടെ ഭരണം അവസാനിപ്പിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. അധികാരം എന്നതിലുപരി നിയമസഭയില്‍ സാന്നിധ്യം പോലുമില്ലാത്ത കോണ്‍ഗ്രസിനും ഇത് അഭിമാന പോരാട്ടമാണ്. തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഫെബ്രുവരി 8 ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിക്കുക. 2020 ലെ തിരഞ്ഞെടുപ്പില്‍ 62.82% പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.

2015-നെ അപേക്ഷിച്ച് 4.65% കുറവാണിത്. എന്നാല്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത് 2.2% അധികമായിരുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ എ എ പി 62 സീറ്റുകള്‍ നേടിയപ്പോള്‍ ബി ജെ പി 8 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ഒന്നും നേടാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+