ഡല്‍ഹിയില്‍ അതിജാഗ്രത, യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍, ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചേക്കും
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി നഗരം കനത്ത ജാഗ്രതയില്‍. യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നില കടന്നിരിക്കുകയാണ്. 204.50 മീറ്ററാണ് യമുനയിലെ അപകടനില. ഹരിയാനയിലെ ഹഥ്‌നി കുണ്ഡ് ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നാണ് യമുനയിലെ ജലനിരപ്പ് ഇത്രത്തോളം ഉയര്‍ന്നത്. രാജ്യ തലസ്ഥാനം ഇപ്പോള്‍ തന്നെ വെള്ളത്തിലാണ്. യമുനയ്ക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ 206 മീറ്റര്‍ ജലനിരപ്പ് എത്തിയാല്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
എഎപി സര്‍ക്കാര്‍ അതി ജാഗ്രതയിലാണെന്ന് മന്ത്രി സൗരഭ് ഭരദ്വാജും വ്യക്തമാക്കി. യമുന നദിയിലെ ജലം ഇനിയും ഉയര്‍ന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച്ചയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യം ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്രോയ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ദ്രുത കര്‍മ സേനകള്‍ രൂപീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാവില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍, ഇത്ര ശക്തമായ മഴയെ നേരിടാനുള്ള രീതിയില്‍ അല്ല നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് യമുന നദിയിലെ ജലനിരപ്പ് ഒരുപാട് ഉയരത്തിലേക്ക് വരില്ലെന്നാണ്. പക്ഷേ 206 മീറ്റര്‍ കവിഞ്ഞാല്‍, തീര്‍ച്ചയായും ആളുകളെ മാറ്റി തുടങ്ങുമെന്നും കെജ്രിവാള്‍ പറഞ്ഞു.അതേസമയം ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം വലിയ നാശനഷ്ടങ്ങളുണ്ടാവുകയും, ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി, മണ്ണിടിച്ചല്‍, മിന്നല്‍ പ്രളയം പോലുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയിരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായം ഇരുസംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഹിമാചല്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മഴ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഹിമാചല്‍ പ്രദേശിനെയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. എല്ലാ സ്‌കൂളുകളും, കോളേജുകള്‍ക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനാണ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുക്കു ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളത്തില്‍ മുങ്ങി റോഡുകളില്‍, വാഹനങ്ങള്‍ ഒഴുകി നടക്കുന്ന കാഴ്ച്ചയാണ് പലയിടത്തും കാണാന്‍ സാധിക്കുന്നത്. ഹിമാചലില്‍ ക്ഷേത്രങ്ങള്‍ അടക്കം മുങ്ങി പോയി. ഹിമാചലില്‍ മാത്രം 785.51 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണനിരക്ക് 72 ആയി ഉയര്‍ന്നിരിക്കുകയാണ്. എട്ട് പേരെ കാണാതായിട്ടുണ്ട്.












Click it and Unblock the Notifications