'ബിജെപിക്ക് ഒരു ബദൽ ഉണ്ടാക്കാനുള്ള ശ്രമത്തിൽ'; തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ശരത് പവാർ
മുംബൈ: ഡൽഹിയിലെ ആംആദ്മി സർക്കാരിന്റെ പ്രകടനം പഞ്ചാബിൽ ആ പാർട്ടിക്ക് നേട്ടമുണ്ടാക്കിയെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഫലം കോൺ ഗ്രസിന് തിരിച്ചടിയായെങ്കിലും ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി നൽകും. പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവന്ന് ബിജെപിക്ക് ഒരു ബദൽ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നും ശരദ് പവാർ പറഞ്ഞു.
പഞ്ചാബിൽ എക്സിറ്റ്പോൾ ഫലങ്ങൾ ആംആദ്മിക്ക് അനുകൂലമായിരുന്നു. "കോൺഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിലെ മാറ്റം ബിജെപിക്ക് അനുകൂലമാകില്ല. പക്ഷെ കോൺഗ്രസിന് ഇത് ഞെട്ടലുണ്ടാക്കുന്നുണ്ട്," പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡൽഹിയിലുള്ള സാധാരണക്കാർ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ നേരത്തെ തന്നെ അം ഗികരിച്ചതാണ്. ഈ സർക്കാരിന്റെ പ്രവർത്തനങ്ങൾ പഞ്ചാബിലെ ആംആദ്മിയുടെ വിജയത്തിന് സ ഹായകമായി എൻസിപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ബിജെപിക്കെതിരെ ഫലപ്രദമായ ഒരു ബദൽ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "ഇത് നാളെ തന്നെ സംഭവിക്കണമെന്നില്ല. മാർച്ച് 14 ന് പാർലമെന്റ് സമ്മേളനം പുനരാരംഭിക്കും. ഒരു മാസക്കാലം ഞങ്ങൾ എല്ലാവരും അവിടെ ഉണ്ടാകും. അതിനാൽ ഞങ്ങൾ ഒരുമിച്ച് ഇരുന്നു ചർച്ച ചെയ്ത് ഭാവി നടപടി തീരുമാനിക്കും," പവാർ പറഞ്ഞു. "ഒത്തൊരുമിച്ചുള്ള നടപടികളിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ആളുകളെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിന്റെ ഭാവിയിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്നുള്ള ചോദ്യത്തിനോട് പ്രതികരിക്കാൻ പവാർ തയ്യാറായില്ല.
അതേസമയം ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഡൽഹിക്ക് പുറമെ മറ്റൊരു സംസ്ഥാനത്ത് സർക്കാർ രൂപികരിക്കാൻ സാധിച്ചു എന്ന ആഹ്ലാദത്തിലാണ് ആംആദ്മി. ആകെയുള്ള 117 സീറ്റുകളിൽ 92 സീറ്റുകളിലും വിജയം നേടാൻ ആംആദ്മിക്ക് സാധിച്ചു. ആപ്പിന്റെ മുന്നേറ്റത്തിൽ കാലിടറിയത് അമരീന്ദർസിംഗ്, ചരൺജിത് സിങ് ഛന്നി, നവ്ജ്യോത് സിംഗ് സിന്ധു. പ്രകാശ് സിംഗ് ബാദൽ തുടങ്ങിയ മുൻ നിരനേതാക്കളാണ്. ദില്ലിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്‌രിവാൾ കൂടുതൽ കരുത്തനാകുകയാണ്. വിവാദ നായകനായ ഭഗ്‌വന്ത് മാനാണ് ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. പഞ്ചാബിലെ പാർട്ടിക്കുള്ളിൽ നിന്നും തന്നെ വലിയ എതിർപ്പ് ഭഗ്‌വന്തിനെരെയുണ്ട്.












Click it and Unblock the Notifications