കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശിനെ അനുകരിച്ച് ദില്ലിയും; അവധി ദിവസങ്ങള്‍ വെട്ടിച്ചുരുക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ അധികാരം ഏറ്റെടുത്ത ഉടനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു അനാവശ്യമായ അവധിദിവസങ്ങള്‍ വെട്ടിച്ചുരുക്കുക എന്നത്. പ്രമുഖരുടെ പേരിലുള്ള ദിനങ്ങളില്‍ അവധി നല്‍കുന്നത് സ്‌കൂള്‍ പഠനത്തെ ബാധിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് പതിനഞ്ചോളം അവധി ദിവസങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.

ഇപ്പോഴിതാ, ദില്ലി സര്‍ക്കാരും ഉത്തര്‍ പ്രദേശിന്റെ മാതൃക പിന്തുടരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെത് മികച്ച തീരുമാനമാണെന്നും ഇത്തരം മാതൃകകള്‍ പിന്തുടരാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇതു സംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി മനീഷ് സിസോദിയ വ്യക്തമാക്കി.

delhi

മൊഹല്ല ക്രിനിക്കും, ചുവന്ന ബീക്കണ്‍ ഒഴിവാക്കിയും ദില്ലി സര്‍ക്കാര്‍ നേരത്തെ ദേശീയ തലത്തില്‍ മാതൃകയായിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് മറ്റുള്ളവരുടെ നല്ല കാര്യങ്ങള്‍ അനുകരിക്കാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാല്‍മീകി ജയന്തിയും നബിദിനവും ഉള്‍പ്പെടെ പതിനഞ്ചോളം അവധി ദിവസങ്ങളാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. 42 പൊതു അവധി ദിവസങ്ങളില്‍ 17ഉം മഹാന്മാരുടെ ദിനങ്ങളിലായിരുന്നു. ബിഎസ്പി, എസ്പി സര്‍ക്കാരുകള്‍ സമുദായ സംഘടനകളെ പ്രീണിപ്പിക്കാനായിരുന്നു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്.
English summary
Yogi effect: Delhi govt will cancel public holidays on birth, death anniversaries of eminent people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X