സോണിയയും രാഹുലും അഴിയെണ്ണേണ്ടി വരും..!! തലയ്ക്ക് മീതെ കോടികളുടെ അഴിമതിക്കേസ്..!!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: നാഷണല്‍ ഹെരാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണം നടത്താന്‍ ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസ്സ് അധ്യക്ഷയായ സോണിയയ്ക്കും മകനും ഉപാദ്ധ്യക്ഷനുമായ രാഹുലിനും വന്‍തിരിച്ചടിയായിരിക്കുകയാണ് കോടതി വിധി. സോണിയയും രാഹുലും കോടികളുടെ ക്രമക്കേട് നടത്തിയതായാണ് ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിക്കാരന്‍.

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

സുബ്രഹ്മണ്യന്‍ സ്വാമി പരാതിക്കാരൻ

സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എന്ന കമ്പനിക്കെതിരെയാണ് സുബ്രഹ്മണ്യന്‍ സ്വാമി പരാതി നല്‍കിയിരുന്നത്. നാഷണല്‍ ഹെരാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡിനെ യങ് ഇന്ത്യ ഏറ്റെടുത്തതില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം.

തട്ടിയത് കോടികൾ

1937ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ചതാണ് നാഷണല്‍ ഹെരാള്‍ഡ് പത്രം. പത്രത്തിന്റെ ഉടമകളായ എജെഎല്‍ കമ്പനിയുടെ ആയിരക്കണക്കിന് കോടിയുടെ സ്വത്ത് യങ് ഇന്ത്യ എന്ന നിഴല്‍ കമ്പനി വഴി സോണിയയും രാഹുലും കൂട്ടാളികളും ചേര്‍ന്ന് ത്ട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു.

90 കോടിയുടെ വായ്പ

നെഹ്‌റു സ്ഥാപിച്ച പത്രം നഷ്ടത്തിലായതിനെ തുടര്‍ന്ന് 2008ല്‍ സോണിയയാണ് പ്രസിദ്ധീകരണം നിര്‍ത്തിയത്. പ്രസാധകരായ എജെഎല്‍ കമ്പനിക്ക് കോണ്‍ഗ്രസ് 90.25 കോടി വായ്പ അനുവദിച്ചിരുന്നു. പിന്നീടാണ് ഉപകമ്പനിയായ യങ് ഇന്ത്യയ്ക്ക് കൈമാറിയത്.

വിശ്വാസ വഞ്ചന

ഈ കൈമാറ്റം നടക്കുമ്പോള്‍ കമ്പനിയുടെ വായ്പ 50 ലക്ഷമാണെന്നാണ് കാണിച്ചിരിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു. ഇത് വിശ്വാസ വഞ്ചനയാണെന്നും കമ്പനിക്ക് 2000 കോടിയുടെ സ്വത്തുള്ളപ്പോള്‍ 90 കോടി എന്തിന് എഴുതിത്തള്ളണമെന്നും ചോദ്യമുയരുന്നു.

കോൺഗ്രസ് നേതാക്കൾ പ്രതികൾ

സോണിയയും രാഹുലുമടക്കം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ ആറു പേരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്. മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോഡ എന്നിവരും നാഷണല്‍ ഹെരാള്‍ഡ് കേസില്‍ പ്രതികളാണ്.

English summary
Delhi high court ordered Income Tax probe against Sonia Gandhi and Rahul in National herald Case
Please Wait while comments are loading...