കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോറക്‌സ്, ഡി കോള്‍ഡ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വില്‍പന തുടരാം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മനുഷ്യ ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ച 350ഓളം മരുന്നുകള്‍ക്ക് ആശ്വാസമായി ദില്ലി ഹൈക്കോടതി വിധി. മരുന്നുകളുടെ നിരോധനം മാര്‍ച്ച് 28വരെ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.

വന്‍ വിറ്റുവരവുള്ള കോറക്‌സ് കഫ്‌സിറപ്, വിക്‌സ് ആക്ഷന്‍ 500, ഡി കോള്‍ഡ്, സാരിഡോണ്‍, അലക്‌സ് കഫ്‌സിറപ് തുടങ്ങി 350ഓളം മരുന്നുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചത്. ഈ മരുന്നുകള്‍ മരുന്നു സംയുക്തങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ചവയാണെന്നും അവ തലച്ചോറില്‍ ഗുരുതരമായ തകരാര്‍ ഉണ്ടാക്കുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം.

medical-shop

സര്‍ക്കാര്‍ നിരോധനത്തെ തുടര്‍ന്ന് മരുന്നകള്‍ ഉടനടി പിന്‍വലിക്കേണ്ട അവസ്ഥയിലായിരുന്നു കമ്പനികള്‍. ഇതേ തുടര്‍ന്ന് കോടതി സര്‍ക്കാര്‍ തീരുമാനത്തിന് നേരത്തെ സ്റ്റേ അനുവദിക്കുകയും ചെയ്തു. പിന്നീടാണ് തിങ്കളാഴ്ചവരെ വിപണിയില്‍ തുടരാന്‍ അനുവദിച്ചത്.

വര്‍ഷങ്ങളായി വിപണിയില്‍ തുടരുകയാണെന്ന വാദമാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കോടതിയില്‍ അവതരിപ്പിച്ചത്. 30 വര്‍ഷത്തോളമായി തുടരുന്ന മരുന്നകള്‍ ഇപ്പോള്‍ അപകടകരമാണെന്ന് കരുതുന്നതില്‍ അര്‍ഥമില്ലെന്നും അവ സുരക്ഷിതമാണെന്നും കമ്പനികള്‍ പറയുന്നു. കൂടുതല്‍ വാദം കേട്ടശേഷം കോടതി അന്തിമ തീരുമാനമെടുക്കും.

English summary
Delhi High Court says No ban on Corex, D'Cold and other drugs till next Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X