ലൈംഗീക സ്വഭാവമുണ്ടെങ്കിൽ മാത്രം പീഡനം, അല്ലാത്തത് പീഡനമല്ല, ഇഷ്ടമല്ലാത്ത ശരീര സ്പർശം പീഡനമല്ലെന്ന്..

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ഇഷ്ടമില്ലാത്ത ശരീര സ്പർശങ്ങൾ പീഡനമാണെന്ന് പറയാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. അബദ്ധ്തതിൽ ശരീരത്തിൽ തട്ടുന്നത് സ്വീകാര്യമല്ലെങ്കിൽ പോലും അതിനെ പീഡനമാണെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈംഗീക സ്വഭാവമുണ്ടെങ്കിൽ മാത്രമേ അതിനെ പീഡനമെന്ന് പറയാനാകൂ എന്ന് ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!

ലേഡി ഡോക്ടറുടെ ആഢംബരപൂർണ്ണമായ വിവാഹ നിശ്ചയം; പക്ഷേ പിന്നീട്... ബസ്സ് കണ്ടക്ടറുമായി...

2005 ൽ നടന്ന സംഭവത്തിനെ അധികരിച്ചാണ് കോടതിയുടെ പരാമർശം. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഢയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. മുൻ‌ ഉദ്യോഗസ്ഥന്റെ പേരിലായിരുന്നു യുവതിയുടെ പരാതി. എന്നാൽ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ക്ലീൻ‌ ചിറ്റ് നൽകുകയായിരുന്നു.

ലൈംഗീക പീഡനമില്ല

ലൈംഗീക പീഡനമില്ല

സംഭവത്തിൽ ലൈംഗീക പീഡനമില്ലെന്നും എന്നാൽ മേലുദ്യോഗസ്ഥന്റെ നടപടി ദൗർഭാഗ്യകരമാണെന്നുംമാണ് പരാതി കമ്മറ്റി വിലയിരുത്തിയത്. ‌

കുറ്റ വിമുക്തനാക്കി

കുറ്റ വിമുക്തനാക്കി

കമ്മറ്റിയുടെ റിപ്പോർട്ട് സ്വീകരിച്ചുകൊണ്ട് അച്ചടക്ക സമിതി മേലുദ്യേഗസ്ഥനെ കുറ്റ വിമുക്തമാക്കുകയായിരുന്നു.

മുറിയിൽ നിന്ന് തള്ളിവിട്ടു

മുറിയിൽ നിന്ന് തള്ളിവിട്ടു

2005 ഏപ്രിൽ മാസമായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നത്. ലബോറട്ടറിയിൽ പ്രവർത്തിക്കുകയായിരുന്ന പരാതിക്കാരിയുടെ കൈയ്യിൽ നിന്ന് സാംപിളുകൾ മേലുദ്യോഗസ്ഥൻ തട്ടിപ്പറിച്ചു വാങ്ങി നിലത്തെറിഞ്ഞു. അതിന് ശേഷം മുരിയിൽ നിന്ന് തള്ളവിട്ടെന്നുമായിരുന്നു യുവതിയുടെ പരാതി.

പരാതിക്കാരിയുടെ വാദം

പരാതിക്കാരിയുടെ വാദം

സ്വീകാര്യമല്ലാത്ത രീതിയിൽ ശരീരത്തിൽ സ്പർശിച്ചത് ലൈംഗീക പീഡനമാണെന്നാണ് യുവതിയുടെ വാദം. ഇതിലാണ് ഇഷ്ടമില്ലാത്ത സ്പർശനവും ലൈംഗീക പീഡനമായി കാണാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചത്.

കോടതിയുടെ നിരീക്ഷണം

കോടതിയുടെ നിരീക്ഷണം

അബദ്ധത്തിൽ ശരീരത്തിൽ തട്ടുന്നതി സ്വീകാര്യമല്ലെങ്കിൽ കൂടിയും അതിനെ ഒരിക്കലും ലൈംഗീക പീഡനമായി കാണാൻ സാധിക്കില്ലെന്നാണ് നിരീക്ഷണം. ഇതോടെ കേസ് തള്ളിപ്പോകുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Delhi High Court's obsevation about molest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്