കേരള ഹൗസില്‍ ഇനിയും ബീഫ് വില്‍ക്കും... തടയാന്‍ ആര്‍ക്കുണ്ട് ധൈര്യം?
ദില്ലി: ദില്ലിയിലെ കേരള ഹൗസില്‍ പശുവിറച്ചി വില്‍ക്കുന്നു എന്നാരോപിച്ച് ഉണ്ടായ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച ബീഫ് വില്പന വീണ്ടും തുടങ്ങി.
ഹിന്ദു സേന പ്രവര്‍ത്തകനായ വിഷ്ണു ഗുപ്തന് ആയിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇയാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് സംഘം കേരള ഹൗസിലേയ്ക്ക് ഇരച്ചുകയറിയത്.
തങ്ങളുടെ നടപടിയില്‍ ഒരു തെറ്റും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് പറഞ്ഞത്. പക്ഷേ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതോടെ പരാതിക്കാരനെ പിടികൂടിയിരിയ്ക്കുകയാണ് പോലീസ് ഇപ്പോള്‍.

പശുവല്ല, പോത്ത്
കേരള ഹൗസിലെ ക്യാന്റീനില്‍ വിളമ്പിയിരുന്നത് പശുവിറച്ചിയല്ലെന്ന് ദില്ലി പോലീസ് തന്നെ സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് അവര്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

പരാതി പാളി
ഹിന്ദു സേന സംഘടനാ നേതാവ് വിഷ്ണു ഗുപ്തനാണ് കേരള ഹൗസിലെ ക്യാന്റീനില്‍ ഗോമാംസം വിളമ്പുന്നു എന്ന പരാതിയുമായി രംഗത്തെത്തിയത്. ഇയാളെ ഇപ്പോള്‍ ദില്ലി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുകയാണ്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്.

കേസെടുക്കും
വ്യാജ പരാതി നല്‍കിയതിന്റെ പേരില്‍ വിഷ്ണു ഗുപ്തനെതിരെ 182-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ദില്ലി പോലീസ് മേധാവി ബിഎസ് ബസ്സി അറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ ബീഫ്
'ബീഫ് ഫ്രൈ' എന്ന് മലയാളത്തിലായിരുന്നു ക്യാന്റീനിലെ മെനുവില്‍ എഴുതിയിരുന്നത്. ഇത് എങ്ങനെയാണ് മലയാളം അറിയാത്ത വിഷ്ണു ഗുപ്തന് വായിച്ചത് എന്ന കാര്യത്തിലും ഇപ്പോള്‍ സംശയം ഉയരുന്നുണ്ട്.

പിന്നില്‍ മലയാളി?
കേരള ഹൗസിലെ ക്യാന്റീന് പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നതിന് പിന്നില്‍ ഒരു മലയാളിയുണ്ടെന്നാണ് ആരോപണം. പ്രശ്നം ഉണ്ടായ ഉടന്‍ തന്നെ കേരള ഹൗസ് ക്യാന്റീനിലെ മെനുവിന്റെ ഫോട്ടോ എടുത്ത് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഗൂഢാലോചന?
കേരള ഹൗസ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.

പേടി മാറി
വിവാദം ഉണ്ടായതിനെ തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ വിളമ്പുന്നത് നിര്‍ത്താന്‍ കേരള ഹൗസ് അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാദം ശക്തമായപ്പോള്‍ ആ തീരുമാനം തന്നെ മാറ്റി.

പോലീസ് നടപടി
കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അനുമതിയില്ലാതെയാണ് ദില്ലി പോലീസ് ക്യാന്റീനിലേയ്ക്ക് ഇരച്ചുകയറിയത്. ഇത് നിയവിരുദ്ധമാണെന്നാണ് ആരോപണം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മത ബാനര്‍ജിയും പോലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications