കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ബിരുദം, ആം ആദ്മി മന്ത്രി രാജിവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വ്യാജ നിയമബിരുദ കേസില്‍ അറസ്റ്റിലായ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര സിങ് തോമര്‍ മന്ത്രിസ്ഥാനം രാജി വച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജി. ഇന്നലെ (09-06-2015) കോടതിയില്‍ ഹാജരാക്കിയ തോമറിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് അഞ്ച് ദിവസം കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും സാകേത് കോടതി നാല് ദിവസമേ അനുവദിച്ചുള്ളൂ. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിച്ച് ജോലി സമ്പാദിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അതിനിടയില്‍ ജിതേന്ദ്ര സിങ് തോമറിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി, പൊലീസിന് എതിരെയും സര്‍ക്കാറിനെതിരെയും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ അറസ്റ്റ് നിയമക്രമങ്ങള്‍ പാലിക്കാതെയാണെന്നുള്ള വാദം പോലീസ് ഉദ്യോഗസ്ഥര്‍ തള്ളി.

jitender-singh-tomar

ശരിയായ നിയമക്രമങ്ങള്‍ പാലിച്ചാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ ബി എസ് സി, നിയമ ബിരുദ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിവു ലഭിച്ചതോടെയാണ് അറസ്റ്റ്. ജൂണ്‍ 8നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിന് മുന്‍പ് മന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നതായും പോലീസ് വ്യക്തമാക്കി.

ജിതേന്ദ്ര തൊമാറിനെ അറസ്റ്റ് ചെയ്തത് നിയമം തെറ്റിച്ചാണെന്നും ബിജെപി സര്‍ക്കാര്‍ ആം ആദ്മിയോട് പകപോക്കുകയാണെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി മനിഷ് സിസോദിയ ആരോപിച്ചിരുന്നു. ജിതേന്ദര്‍ തൊമാര്‍ മാഫിയയുടെ ഭാഗമല്ല. എവിടെയും ഓടി ഒളിച്ചിട്ടുമില്ല. ഒരു മന്ത്രിയെ കൊടും കുറ്റവാളിയെന്ന രീതിയില്‍ അറസ്റ്റ് ചെയ്ത രീതി ശരിയെല്ലെന്നും സിസോദിയ വിമര്‍ശിച്ചു.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മന്ത്രിയുടെ അറസ്റ്റിനെ ന്യായീകരിച്ചു. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഇത്തരം കാര്യങ്ങളില്‍ ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ഇടപെടാറില്ല. ആം ആദ്മി പാര്‍ട്ടി സമ്മര്‍ദ്ദിലാണെന്നതിന്റെ തെളിവാണ് അവര്‍ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നതില്‍ നിന്നും വ്യക്തമാക്കുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

English summary
Delhi law minister Jitender Singh Tomar quit on Tuesday after being arrested for allegedly using fake degrees to enrol as an advocate, further souring the Centre’s already strained ties with the AAP which called it an “Emergency-like situation”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X