കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഡൽഹിയിൽ ലോക്ക്ഡൗൺ 31ന് അവസാനിക്കും
മെയ് 31 മുതൽ അൺലോക്ക് പ്രക്രിയ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു രാജ്യ തലസ്ഥാനം കൂടിയായ ഡൽഹി. ഒരു ഘട്ടത്തിൽ കോവിഡ് രോഗികളാൽ നിറഞ്ഞു കവിഞ്ഞ ആശുപത്രികളുടെ വരാന്തകളിൽ ചികിത്സ പോലും കിട്ടാതെ നൂറു കണക്കിന് ആളുകളാണ് മരണപ്പെട്ടത്. എന്നാൽ ഇന്ന് സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വന്നിരിക്കുന്നു. പ്രതിദിന കണക്കുകൾ താഴേക്ക് വന്നതോടെ ദിവസങ്ങളായി തുടരുന്ന ലോക്ക്ഡൗൺ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഡൽഹി സർക്കാർ.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

മെയ് 31 മുതൽ അൺലോക്ക് പ്രക്രിയ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാം. ഫാക്ടറികളും തുറന്ന് പ്രവർത്തിക്കും. ലഫ്റ്റണന്റ് ഗവർണർ അനിൽ ബൈജാലിന്റെ നേതൃത്വത്തിൽ ചേർന്ന ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 19 മുതലാണ് ഡൽഹിയിൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നത്.
"പതുക്കെ അൺലോക്കുചെയ്യാനുള്ള സമയമാണിത്. കോവിഡ് -19 പോരാട്ടത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകൾ പട്ടിണി കാരണം സമരം ചെയ്യരുത്. അതിനാൽ ഒരു വശത്ത് കോവിഡ് -19 നിയന്ത്രിക്കുകയും മറുവശത്ത് കഴിയുന്നത്ര സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്," മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിൽ 1100 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമായും കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക മേഖലകളെല്ലാം പൂർണമായും നിശ്ചലമായ അവസ്ഥയാണ്. സാമ്പദ് വ്യവസ്ഥ എത്രയും വേഗം തിരിച്ചുവരവിന്റെ പാതയിലെത്തിക്കാനുള്ള ശ്രമമാണ്.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications