Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ വാടയ്‌ക്കെടുത്തു വിറ്റു, അതേ കാര്‍ മോഷ്ടിക്കുകയും ചെയ്ത ക്യാപ്റ്റന്റെ മകന്‍ പിടിയില്‍

ദില്ലി: ബിസിനസ് തകര്‍ന്നപ്പോള്‍ കാര്‍ മോഷണത്തിനിറങ്ങിയ റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റന്റെ മകന്‍ അറസ്റ്റിലായി. ദില്ലി സ്വദേശിയായ മിന്റൂ കുമാര്‍(20) ആണ് അറസ്റ്റിലായത്. കാര്‍ വാടകയ്‌ക്കെടുത്ത് വില്‍ക്കുകയും അതേ രാത്രിതന്നെ കാര്‍ മോഷിക്കുകയും ചെയ്ത മിന്റുവിനെ പോലീസിന്റെ പഴുതുകളില്ലാത്ത അന്വേഷണമാണ് കുടുക്കിയത്.

ദ്വാരക സെക്ടര്‍ 23ല്‍ ഒരു കാര്‍ മോഷണം പോയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മോഷണം പോയ Mahindra XUV കാര്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ ദില്ലി സ്വദേശിയായ മറ്റൊരാളുടെ അഡ്രസ് ആണ് ലഭിച്ചത്. ഇയാളുടെ കാര്‍ മോഷണം പോയിട്ടില്ലെന്നും കണ്ടെത്തി.

web

ഇതോടെ കാര്‍ മോഷണം പോയെന്ന് പരാതി നല്‍കിയയാളെ വീണ്ടും ചോദ്യം ചെയ്തു. ഓണ്‍ലൈന്‍ വഴിയാണ് കാര്‍ വാങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അതേ രാത്രിതന്നെ മോഷണവും പോയി. കാര്‍ ഉടമ പറയുന്നത് സത്യമാണെന്ന് ബോധ്യമായതോടെ കാര്‍ വിറ്റയാള്‍ തന്നെയായിരിക്കാം മോഷ്ടിച്ചതെന്ന് പോലീസ് സംശയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മിന്റുവിനെ കണ്ടെത്തിയതോടെയാണ് മോഷണ വിവരം തുറന്നു പറഞ്ഞത്. താന്‍ രണ്ടുമാസം മുന്‍പ് വാടകയ്‌ക്കെടുത്ത കാറിന് വ്യാജ ആര്‍സി ഉണ്ടാക്കി വില്‍ക്കുകയായിരുന്നെന്ന് മിന്റൂ പറഞ്ഞു. അതേ രാത്രിതന്നെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മോഷ്ടിക്കുകയും ചെയ്തു. മസാജ് പാര്‍ലര്‍ നടത്തി നഷ്ടമുണ്ടായപ്പോഴാണ് കാര്‍ മോഷണമെന്ന ആശയം കണ്ടെത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് ഇയാള്‍ മോഷണത്തിനു മുന്‍പ് കാറിന്റെ സ്ഥാനം മനസിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+