യാത്രക്കിടെ വിമാനത്തിന്‍റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചു: 32 കാരന് സംഭവിച്ചത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: യാത്രക്കിടെ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ദില്ലിയില്‍ നിന്ന് റാഞ്ചിയിലേയ്ക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. വിമാനം റാഞ്ചി വിമാനത്താവളത്തില്‍ ലാന്‍‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരന്‍ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്കക്ക് ചാടാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയിയിരുന്നു സംഭവം. ഇയാള്‍ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇയാളെ തടയാനുള്ള ശ്രമത്തിനിടെ യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച അഫ്താബ് അഹമ്മദ് എന്നയാളെ റാഞ്ചിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 32 കാരനായ അഫ്താബ് റാഞ്ചി സ്വദേശിയാണ്. എന്നാല്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ലഭ്യമല്ല. 24എ സീറ്റിലെ യാത്രക്കാരനെയാണ് എയര്‍പോര്‍ട്ടിലെ സുരക്ഷാ സേന ലോക്കല്‍ പോലീസിന് കൈമാറിയിട്ടുള്ളത്.

airasia

നേരത്തെ യുഎസിന്‍റ ഡെല്‍റ്റാ എയര്‍ലൈന്‍സിലും ഇത്തരത്തിലുള്ള സംഭവം അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന്‍റെ എക്സിറ്റ് ഡോര്‍ 23 കാരന്‍ തുറക്കാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ഇന്ത്യയില്‍ വിമാനയാത്രക്കിടെ മോശം പെരുമാറ്റം പ്രകടിപ്പിക്കുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് എയര്‍ഏഷ്യ യാത്രക്കാരന്‍റ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പെരുമാറ്റം ഉണ്ടാകുന്നത്.

English summary
A man tried to open the emergency door of an Air Asia flight from Delhi to Ranchi minutes before landing, endangering the lives of passengers.
Please Wait while comments are loading...