Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാരണം ഇതാണ്....

ദില്ലി: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കൊന്നു. ആഗസ്റ്റ് ഇരുപതാം തീയതിയാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്ന് വരുത്തി തീർക്കാൻ ഇവർ ശ്രമം നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയേഴുകാരിയായ അമ്മയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിലുണ്ടാകുന്ന ദൗർഭാഗ്യങ്ങൾക്ക് കാരണം കുട്ടിയാണെന്ന് വിശ്വസിച്ചാണ് ഇവർ കൊലപാതകത്തിന് മുതിർന്നത്. ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം.

ഓഗസ്റ്റ് 20

ഓഗസ്റ്റ് 20

ഓഗസ്റ്റ് ഇരുപതാം തീയതിയാണ് 7 മാസം പ്രായമുള്ള കുഞ്ഞുമായി മാതാപിതാക്കൾ ദില്ലിയിലെ മൂൽചന്ദ് ആശുപത്രിയിൽ എത്തുന്നത്. കുഞ്ഞ് വെള്ളം നിറച്ചുവെച്ചിരുന്ന ബക്കറ്റിൽ മുങ്ങിപ്പോയിയെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഡോക്ടർമാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിശദമായ പരിശോധനയിൽ കുട്ടിയുടെ കഴുത്തിന് ചുറ്റും ചില പാടുകൾ കണ്ടു. തുടർന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ദില്ലി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴുത്ത് ഞെരിച്ച്

കഴുത്ത് ഞെരിച്ച്

കഴുത്തിൽ അമിതമായി മർദ്ദം വന്നതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മാത്രമല്ല കുട്ടിയുടെ ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിട്ടുമില്ല. ഇതോടെ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ അമ്മയായ ആദിബയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

സംഭവം നടന്നപ്പോൾ ആദിബ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതാണ് കൊലപാതകം നടത്തിയത് കുട്ടിയുടെ അമ്മ തന്നെയാണെന്ന സംശയത്തിൽ പോലീസ് എത്തിച്ചേരാൻ കാരണം. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ദൗർഭാഗ്യം

ദൗർഭാഗ്യം

കുഞ്ഞിന്റെ ജനനശേഷം കുടുംബത്തിൽ എന്നും പ്രശ്നങ്ങളായിരുന്നു. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കുടുംബാംഗങ്ങളെ അലട്ടിയിരുന്നു. സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടിലായിരുന്നു. കുഞ്ഞിന്റെ ദോഷങ്ങളാണ് കുടുംബത്തെ ബാധിച്ചിരിക്കുന്നതെന്നാണ് കരുതിയത്. ഇതോടെ എല്ലാത്തിനും പരിഹാരം കാണാൻ കുട്ടിയെ കൊല്ലുകയായിരുന്നുവെന്ന് ആദിബ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ദുപ്പട്ട വെച്ച്

ദുപ്പട്ട വെച്ച്

കുഞ്ഞിന്റെ കഴുത്തിൽ ദുപ്പട്ട വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. പിന്നീട് അബദ്ധത്തിൽ മരണം സംഭവിക്കുകയായിരുന്നുവെന്ന് തോന്നിപ്പിക്കാനായി കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കിടത്തി. അതിന് ശേഷം കുട്ടിയെ ബെഡിലെടുത്ത് കടത്തിയ ശേഷം ഭർത്താവിന്റെ തയ്യൽകടയിൽ ചെന്ന് വിവരം പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊലപാതകം നടത്താൻ ഉപയോഗിച്ച ദുപ്പട്ട പോലീസ് കണ്ടെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+