കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഷ രവിയെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, ദില്ലി പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും

Google Oneindia Malayalam News

ദില്ലി: ടൂള്‍ കിറ്റ് കേസില്‍ 22കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യമില്ല. ദിഷയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലി പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ദില്ലി പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ദിഷ രവിയെ ദില്ലി പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും.

Recommended Video

cmsvideo
ദിഷ രവിയെ മൂന്നു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി പട്യാല ഹൗസ് കോടതി

അഞ്ച് ദിവസത്തെ പോലീസ് കസ്റ്റ്ഡി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് ദിഷയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയത്. പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന 5 ദിവസവും ദിഷ രവി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും അതിനാല്‍ മൂന്ന് ദിവസത്തെ കസ്റ്റഡി വേണം എന്നുമാണ് ദില്ലി പോലീസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

disha

ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന നികിത ജേക്കബ്, ശന്തനു എന്നിവരിലാണ് ദിഷ രവി കുറ്റം ആരോപിക്കുന്നത് എന്നും അതിനാല്‍ ഇവര്‍ക്കൊപ്പം ദിഷയെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും ഇര്‍ഫാന്‍ അഹമ്മദ് കോടതിയില്‍ വ്യക്തമാക്കി. ഫെബ്രുവരി 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശന്തനുവിന് ദില്ലി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. മലയാളി കൂടിയായ അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അഡ്വക്കേറ്റ് സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ ആണ് ദിഷയ്ക്ക് വേണ്ടി ഹാജരായത്. ദിഷയെ കാണാന്‍ അനുവദിക്കണമെന്ന സിദ്ധാര്‍ത്ഥ് അഗര്‍വാളിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ലോക്കപ്പില്‍ വെച്ച് ദിഷയുമായി കൂടിക്കാഴ്ച നടത്താമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 13നാണ് ബെംഗളുരൂവിലെ വീട്ടില്‍ വെച്ച് ദിഷ രവിയെ ദില്ലി പോലീസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. ദില്ലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിഷയെ 5 ദിവസത്തെക്ക് റിമാന്‍ഡില്‍ വിടുകയായിരുന്നു.

ഹോട്ടായി ഹീന പഞ്ചൽ- ചിത്രങ്ങൾ കാണാം

English summary
Delhi Patiala House Court sent Disha Ravi to three days judicial custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X