കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യയെ ദേശദ്രോഹിയാക്കിയ ബിഎസ് ബസ്സിയ്ക്ക് സര്‍ക്കാരിന്റെ പാരിതോഷികം?

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെതിരെ ദേശദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് ദില്ലി പോലീസ് മേധാവിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 'പാരിതോഷികമോ'? ആരെങ്കിലും ഇങ്ങനെ സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

കാരണം ദില്ലി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സിയെ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസമാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കുക.

BS Bassi

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ധരിപ്പിച്ചതിന് തൊട്ടുപിറകെയാണ് ബസ്സിയുടെ സ്ഥാനക്കയറ്റ വാര്‍ത്തകളുംപുറത്ത് വരുന്നത്. ദില്ലി പാട്യാല ഹൗസ് കോടതി വളപ്പിലുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ ഏറെ പഴി കേട്ടുകൊണ്ടിരിയ്ക്കുകയാണ് ബസ്സി ഇപ്പോള്‍.

കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഒന്നും മുഴക്കിയിരുന്നില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. കനയ്യയ്‌ക്കെതിരെ കേസ് എടുത്തത് ദില്ലി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ അമിതാവേശമാണെന്നും ആഭ്യന്തര മന്ത്രാലയം കരുതുന്നു.

കഴിഞ്ഞ ദിവസം പാട്യാല ഹൗസ് കോടതിയില്‍ ബിജെപി അനുകൂല അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ അതിനെ നിസ്സാരവത്കരിച്ച്, ന്യായീകരിയ്ക്കുകയാണ് ബിഎസ് ബസ്സി ചെയ്തത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കനയ്യ കുമാറിനെതിരെ തെളിവുണ്ടെന്നാണ് ഇപ്പോഴും ബിഎസ് ബസ്സി വാദിയ്ക്കുന്നത്.

English summary
Even as the Delhi Police is facing questions on the handling of the Jawaharlal Nehru University (JNU) case, its chief BS Bassi is likely to get a promotion. According to sources, the Delhi Police commissioner is likely to become the next Information Commissioner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X