കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തിനിടെ പോലീസിന്റെ അതിക്രമം; മാധ്യമപ്രവര്‍ത്തകയെ കയറിപ്പിടിച്ചു, കൂടെ മറ്റൊരു പരാതിയും

Google Oneindia Malayalam News

ദില്ലി: വനിതാ മാധ്യമപ്രവര്‍ത്തകയെ പോലീസുകാരന്‍ കയറിപ്പിടിച്ചു. ദില്ലിയില്‍ പ്രതിഷേധ പ്രകടനത്തിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവം. ദില്ലി കോന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പോലീസുകാരനാണ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്.

ജെഎന്‍യു പ്രഫസര്‍ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണം ചെയ്തുവെന്ന വിവാദം കത്തിനില്‍ക്കുകയാണ് ദില്ലിയില്‍. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അതിക്രമമുണ്ടായത്. വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷണം പ്രത്യേക സെല്ലിന് കൈമാറിയിട്ടുണ്ടെന്നും ദില്ലി പോലീസ് അറിയിച്ചു.

02

അതേസമയം, പോലീസിനെതിരെ മറ്റൊരു പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഒരു വനിതാ ഫോട്ടോഗ്രാഫറുടെ ക്യാമറ പോലീസുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയെന്നാണ് ആരോപണം. മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് അറിയിച്ചിട്ടും ക്യാമറ തിരിച്ചു നല്‍കാന്‍ പോലീസ് തയ്യാറായില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ പിടിച്ചു തള്ളുകയായിരുന്നുവെന്നും ഫോട്ടോഗ്രാഫര്‍ പറഞ്ഞു.

ജെഎന്‍യുവിലെ അധ്യാപകരും വിദ്യാര്‍ഥികളും ദില്ലിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ മാര്‍ച്ച്. ആരോപണ വിധേയനായ പ്രഫസര്‍ അതുല്‍ ജോഹ്‌റിയെ സസ്‌പെന്റ് ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അതേസമയം, നിരവധി വകുപ്പ് മേധാവികളെ ചട്ടങ്ങള്‍ ലംഘിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു അധ്യാപകരുടെ പ്രതിഷേധം. നിരവധി അധ്യാപകന്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയിരുന്നു. ഐഎന്‍എ മാര്‍ക്കറ്റിനടുത്ത് വച്ചാണ് പോലീസ് ബലപ്രയോഗം നടത്തിയത്. ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെയാണ് രണ്ട സംഭവങ്ങളും അരങ്ങേറിയത്.

English summary
Delhi police 'molests, manhandles' woman photojournalist during JNU protest,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X