കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ടില്‍ വര്‍ധന

  • By Aswathi
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ടിനെ കുറിച്ച് കോണ്‍ഗ്രസും ബിജെപിയും ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങിയതോടെ പാര്‍ട്ടിയുടെ ഫണ്ടില്‍ വന്‍ വര്‍ധന. രണ്ട് ദിവസം കൊണ്ട് മൂന്ന് കോടിയോളം രൂപയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ടിലേക്കൊഴുകിയത്.

തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 17കോടിയോളം രൂപ സമാഹരിച്ചെന്ന് നേരത്തെ പാര്‍ട്ടി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യന്തര മന്ത്രാലയം വിശദീകരണ നോട്ടീസ് അയച്ചത്. ഫണ്ടിനെ കുറിച്ച് അന്വേഷണം തുടങ്ങിയ ആദ്യ ദിവസം തന്നെ 1100 പേരാണ് പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. രണ്ട് ദിവസം കൊണ്ട് മൂന്ന് കോടിയോളം രൂപ ഫണ്ടിലെത്തി. 20 കോടിയോളം രൂപയാണ് ഇതുവരെ ആം ആദ്മി പാര്‍ട്ടി ഫണ്ടിലെത്തിയത്.

Arvind Kejriwal

അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് പാര്‍ട്ടിക്ക് സംഭാവനയെത്തുന്നത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ട്പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദേശ ഫണ്ട് സ്വീകരിക്കുന്നത് നിയമപരമായി തെറ്റാണ്. എന്നാല്‍, സംഭാവന നല്‍കിയവരെല്ലാം പ്രവാസി ഇന്ത്യക്കാരാണെന്നും അതുകൊണ്ട് തന്നെ അത് നിയമവിരുദ്ധമാകുന്നില്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.

തുടക്കത്തിലെ ആരോപണമുന്നയിച്ച് ആം ആദ്മി പാര്‍ട്ടിയെ മുളയിലെ നുള്ളാനായിരിക്കാം ആരോപണത്തിലൂടെ കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യമിട്ടത്. ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ കുടിലതന്ത്രമായി മാത്രമെ അതിനെ കണ്ടിരുന്നുള്ളൂ. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ സമരം ദില്ലിയില്‍ ഓളങ്ങള്‍ സൃഷ്ടിച്ചതോടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അല്പം വിയര്‍ക്കുമെന്ന മുന്നറിയിപ്പാണ് ഫണ്ടിലൂടെ കിട്ടി ജനപിന്തുണ.

English summary
Ahead of Delhi Assembly elections, Arvind Kejriwal-led Aam Aadmi Party (AAP) has collected around Rs 19 crore as donations from cross section of people, most of them are the first-time donors to a political party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X