10 വയസുകാരനെ കൊലപ്പെടുത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
ദില്ലി: പത്തുവയസുകാരനായ കസിന്‍ സഹോദരനെ കൊലപ്പെടുത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ ശനിയാഴ്ചയാണ് സംഭവം. ബലാത്സംഗത്തിനിരയായ പതിനേഴുവയസുള്ള പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുല്‍ എന്നു പേരുള്ള അയല്‍ക്കാരനായ പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ മുതിര്‍ന്നവര്‍ ഇല്ലാത്തപ്പോള്‍ അതിക്രമിച്ചുകയറിയാണ് അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. മാതാപിതാക്കളും ബന്ധുക്കളും മരണാനന്തര ചടങ്ങുകള്‍ക്കായി പോയസമയത്തായിരുന്നു കൊലപാതകവും ബലാത്സംഗവും.

ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയും കസിന്‍ സഹോദരന്മാരും ഉറങ്ങുമ്പോഴായിരുന്നു അയല്‍ക്കാരന്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തിയതെന്ന് പറയുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ചെറുത്തതോടെയാണ് പത്തുവയസുകാരനെ കൊലപ്പെടുത്തിയത്. പിന്നീട് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി പ്രതി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരനാണ് വീട്ടിനുള്ളില്‍ നടന്ന കാര്യങ്ങള്‍ വീട്ടുടമസ്ഥയെ അറിയിക്കുന്നത്. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും പ്രതി പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനായി പ്രത്യേകസംഘത്തെ നിയോഗിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.












Click it and Unblock the Notifications