18 രാജ്യങ്ങളിലൂടെ 70 ദിവസം, 'ലണ്ടൻ ടു ദില്ലി' ബസ് സർവീസ് ഉടൻ..ചരിത്ര യാത്ര; ടിക്കറ്റ് നിരക്ക് ഇങ്ങനെ
ദില്ലി; യാത്രാപ്രേമികളുടെ സ്വപ്ന യാത്രാ പദ്ധതിക്ക് ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. എന്തായിരിക്കും ആ സ്വപ്ന പദ്ധതിയെന്നാവും എല്ലാവരും ചിന്തിക്കുന്നത്. മറ്റൊന്നുമല്ല. ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ നിന്നും ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലേക്കൊരു ബസ് സര്‍വീസ്. കേള്‍ക്കുമ്പോള്‍ ഒരു ഭാവനയാണെന്ന് തോന്നുമെങ്കിലും സംഭവം യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയാണ്. കൊവിഡ് പ്രതിസന്ധി എത്രയും പെട്ടെന്ന് നമ്മളെ വിട്ടുപോയാല്‍ അടുത്ത വര്‍ഷം, അതായത് 2021ഓടെ പദ്ധതി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങളിലേക്ക്...
Recommended Video

അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ്
അഡ്വഞ്ചേഴ്സ് ഓവര്‍ ലാന്‍ഡ് എന്ന ഇന്ത്യന്‍ യാത്രാ കമ്പനിയാണ് ചരിത്രപരമായ ഈ യാത്രാ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് സര്‍വീസായി ഇതുമാറും.

റെക്കോര്‍ഡ്
ഈ യാത്ര യാതാര്‍ത്ഥ്യമാകുന്നതോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും നേടുമെന്നാണ് അഡ്വഞ്ചേഴ്സ് ഓവര്‍ ലാന്‍ഡ് എന്ന യാത്രാ കമ്പനിയുടെ സ്ഥാപകര്‍ പറയുന്നത്. സജ്ജയ് മദാനും തുഷാര്‍ അഗര്‍വാളുമാണ് ഇതിന്റെ സ്ഥാപകര്‍.

70 ദിവസങ്ങള്‍
അടുത്ത വര്‍ഷം ജൂലൈയോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്. 70 ദിവസത്തെ യാത്രയില്‍ 18ഓളം രാജ്യങ്ങളാണ് കവര്‍ ചെയ്യുക. 20000 കിലോ മീറ്റര്‍ സഞ്ചരിച്ച് ദില്ലയില്‍ എത്തുന്ന ബസില്‍ യാത്രക്കാര്‍ക്ക് മുഴുനീളെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. അല്ലെങ്കില്‍ നാല് സെക്ടറുകളിലായി തിരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സെക്ടറി മാത്രമായും യാത്ര ചെയ്യാം.

രാജ്യങ്ങള്‍
മ്യാന്മര്, തായ്ലന്ഡ്, ലാവോസ്, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്, റഷ്യ, ലിത്വാനിയ, ലാറ്റ്വിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്്, ബെല്‍ജിയം, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് യാത്ര ചെയ്യുക. 20 യാത്രക്കാരായിരിക്കും ബസുകളിലുണ്ടാവുക. മുഴുനീളെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും സീറ്റ് നല്കുന്നതില് പ്രാധാന്യം നല്‍കുക.

ചൈനീസ് വന്മതില്
ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്മതിലും മറ്റു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉള്‍ക്കൊള്ളിച്ചായിരിക്കും യാത്ര. ദില്ലിയില്‍ എത്തുന്നതിന് മുമ്പ് തായ്ലാന്ഡും മ്യാന്മറിലെ പഗോഡാസും സന്ദര്‍ശിക്കാന്‍ യാത്രക്കാരെ അനുവദിക്കും. അതേസമയം, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ ഒഴിവാക്കിയാണ് ബസ് യാത്ര ചെയ്യുക.

എല്ലാം കമ്പനി
യാത്രയിലെ എല്ലാ കാര്യങ്ങളും കമ്പനി ഏറ്റെടുത്ത് നടത്തും. ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് യഥാസമയവും ബസില്‍ ഉണ്ടാവും. സുരക്ഷിതവും ആഡംബര പൂര്‍ണവുമായ ബസായിരിക്കും യാത്രയ്ക്ക് ഉപയോഗിക്കുക.

ടിക്കറ്റ് തുക
ഒരാള്‍ക്ക് മുഴുനീളെ യാത്ര ചെയ്യാന്‍ 15 ലക്ഷം രൂപയായിരിക്കും കമ്പനി ചാര്‍ജ് ചെയ്യുക. ഇതില്‍ ഭക്ഷണവും വിസ ചാര്‍ജും, ബോര്‍ഡര്‍ ക്രോസിംഗ്, എന്നിവ ഉള്‍പ്പെടും. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന ഒരു ഹോട്ടല്‍ മുറിയും കമ്പനി ഒരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications