കലാപത്തിനിടെ 2 പേര്‍ക്ക് വെടിയേറ്റു: വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ
ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്നു മുതല്‍ മാര്‍ച്ച് 24 വരെയാണ് പ്രദേശത്ത് ദില്ലി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. പൗരത്വ നിമയത്തിന്‍റെ പേരില്‍ തുടങ്ങി വര്‍ഗീയ കലാപത്തിലേക്ക് വഴിമാറിയ സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പോലീസ് നടപടി.
ദില്ലി കലാപം; ആവശ്യമെങ്കില്‍ സൈന്യത്തെ വിളിക്കാമെന്ന് അമിത് ഷാ ഉറപ്പു നല്കി: അരവിന്ദ് കെജ്രിവാള്‍
ആക്രമത്തിനിടെ വെടിയേറ്റ രണ്ടുപേരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതുവരെ 7 പേരുടെ മരണത്തിന് ഇടയാക്കിയ കലാപം ഇന്ന് കുടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. മൗജ്പൂർ, ബജൻപൂർ, ജാഫ്രാബാദ് തുടങ്ങിയ മേഖലകളിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്.
ഗോകുല്‍പുരിയിലെ മുസ്തഫാബാദില്‍ കലാപകാരികള്‍ കടകള്‍ക്കും വീടുകള്‍ക്കും തീയിട്ടു. ദേശീയ പതാകയുമായി റാലിയായി എത്തിയവര്‍ പ്രദേശത്ത് കലാപം അഴിച്ചു വിടുകയായിരുന്നുവെന്നാണ് പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ എണ്ണം 170 കവിഞ്ഞിട്ടുണ്ട്. ഇതില്‍ എട്ടുപേരുടെ ഗുരുതരമാണ്.
ദില്ലി കലാപം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്, ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കുന്നു
അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. വേണ്ടി വന്നാൽ സൈന്യത്തെ വിളിക്കും. ആവശ്യമുള്ള പൊലീസ് സേനയെ വിട്ടുനൽകുമെന്നും സാധ്യമായ എല്ലാ സഹായം നൽകുമെന്നും അമിത് ഷാ അറിയിച്ചതായും കെജ്രിവാള്‍ പറഞ്ഞു. ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ അമിത് ഷ വിളിച്ചു ചേര്‍ത്ത് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.