Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കലാപം: ​ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍, താഹിര്‍ അറസ്റ്റിലേക്ക്

ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപത്തിനിടെ ഐബി ഓഫീസര്‍ അങ്കിത ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ദില്ലി പോലീസ്. അങ്കിതിന്‍റെ കൊലപാതകത്തില്‍ താഹിറിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്നും അദ്ദേഹം ഒളിവില്‍ അല്ലെന്നും ദില്ലി പോലീസ് പിആര്‍ഓ അറിയിച്ചു.

കേസില്‍ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പാതോടെ താഹിര്‍ ഹുസൈന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കാര്‍കര്‍ധൂമ കോടതിയിലാണ് താഹിര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച സെഷന്‍സ് കോടതി ജഡ്ജി സുധീര്‍ കുമാര്‍ ജെയ്ന്‍ താഹിര്‍ ഹുസൈന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. വിശദാംശങ്ങളിലേക്ക്..

പാര്‍ട്ടിയില്‍ നിന്നും പുറത്ത്

പാര്‍ട്ടിയില്‍ നിന്നും പുറത്ത്

അങ്കിത് ശർമയുടെ കൊലപാതകത്തിൽ ആരോപണവിധേയനായ താഹിർ ഹുസൈനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും ആം ആദ്മി പാര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു. കൊലപാതകം, തീ വയ്പ്, അക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് താഹിറിനെതിരായി ദില്ലി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

ഇരട്ടിശിക്ഷ ലഭിക്കണം

ഇരട്ടിശിക്ഷ ലഭിക്കണം

കലാപത്തില്‍ ഉൾപ്പെട്ടവരാരും അവരുടെ രാഷ്ട്രീയ ചായ് വ് വെച്ച് നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്നും ആംആദ്മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടിശിക്ഷ ലഭിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് താഹിർ ഹുസൈനെ പ്രാഥമികാംഗത്വത്തിൽ പാര്‍ട്ടി ഒഴിവാക്കിയിരുന്നത്.

പിതാവും

പിതാവും

അങ്കിതിന്‍റെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈനെതിരെ ആരോപണവുമായി അദ്ദേഹത്തിന്‍റെ പിതാവും രംഗത്ത് എത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ നേതാവായ താഹിര്‍ ഹുസൈന്‍ അങ്കിതിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം അഴുക്കുചാലില്‍ തള്ളിയെന്നാണ് പിതാവ് രവീന്ദര്‍ ശര്‍മ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

കലാപത്തിനിടെ

കലാപത്തിനിടെ

ഇന്‍റലിജന്‍സ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്‍റായ അങ്കിത് ശര്‍മയുടെ മൃതദേഹം ഒരു അഴുക്ക് ചാലില്‍ നിന്നായിരുന്നു കണ്ടെടുത്തത്. കലാപത്തിനിടെ ചൊവ്വാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് ജാഫ്റാബാദ് വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അങ്കിത് ശര്‍മയെ ചാന്ദ് ബാഗ് പാലത്തിന് സമീപത്ത് വച്ച് ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം.

ഹൈക്കോടതിയും

ഹൈക്കോടതിയും

അങ്കിതിന്‍റെ കൊലപാതകത്തില്‍ ദില്ലി പൊലീസിന് പുറമെ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിരുന്നു. 2017ലാണ് അങ്കിത് ഡ്രൈവറായി ഇന്റലിജന്‍സ് ബ്യൂറോയില്‍ ചേരുന്നത്. ഐബി ഉദ്യോസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി ഹൈക്കോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അങ്കിതിന്‍റെ പിതാവ് രവീന്ദര്‍ ശര്‍മയും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+