മുസ്ലീം യുവാവിനെ പ്രണിയിച്ച പെണ്‍കുട്ടി 7 വര്‍ഷമായി വീട്ടു തടങ്കലില്‍
ദില്ലി: മുസ്ലീം യുവാവിനെ പ്രണയിച്ചതിന് തന്നെ 7 വര്‍ഷമായി വീട്ടുകാര്‍ തടങ്കലിലിട്ടിരിക്കുകയായിരുന്നെന്ന് ദില്ലിയിലെ ഒരു യുവതി. കഴിഞ്ഞദിവസം ദില്ലി വനിതാ കമ്മീഷന്റെ ഹെല്‍പ് ലൈന്‍ നമ്പരായ 181ല്‍ വിളിച്ചാണ് പെണ്‍കുട്ടി സംഭവങ്ങള്‍ വിശദീകരിക്കുന്നത്. വനിതാ കമ്മീഷന്‍ അംഗങ്ങളെത്തി പെണ്‍കുട്ടിയെ പിന്നീട് ഷെല്‍ട്ടറിലേക്ക് മാറ്റി.
മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്നറിഞ്ഞ് 2009 ഓഗസ്ത് 14 മുതല്‍ താന്‍ വീട്ടു തടങ്കലിലാണെന്ന് മുപ്പത്തിരണ്ടുകാരിയായ യുവതി വനിതാ കമ്മീഷനോട് പറഞ്ഞു. ഹോമിയോപ്പതിയില്‍ ബിരുദധാരിയായ ഇവര്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാനോ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാനോ അനുവാദമുണ്ടായിരുന്നില്ല.

പ്രണയമറിഞ്ഞ് പിതാവ് തന്നെ മര്‍ദ്ദിച്ചു. വീട്ടില്‍ നിന്നും രക്ഷപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തി. മിക്ക ദിവസങ്ങളിലും ലവ് ജിഹാദിനെക്കുറിച്ചുള്ള വാര്‍ത്തകള്‍കാട്ടി തന്നെ കാമുകനില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചു. പ്രണയിച്ചതിന്റെ പേരില്‍ തന്റെ യൗവ്വനത്തിന്റെ 7 വര്‍ഷം മാതാപിതാക്കള്‍ ഇല്ലാതാക്കിയെന്നും യുവതി പറയുന്നു.
കഴിഞ്ഞദിവസം അമ്മ കുളിക്കാന്‍ കയറിയപ്പോള്‍ അമ്മയുടെ ഫോണില്‍ നിന്നാണ് 181ല്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ ലഭിച്ച അവസരം യുവതി വിനിയോഗിക്കുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ യുവതി പരാതിയൊന്നും നല്‍കിയിട്ടില്ല. ഇത്രയും വര്‍ഷത്തിനിടെ ഒരുതവണപോലും കാമുകനുമായി ബന്ധപ്പെടാന്‍ ആയില്ലെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications