ഡെല്‍റ്റ പ്ലസ് വകഭേദം ഡെല്‍റ്റയേക്കാള്‍ അപകടകാരിയാണോ? താരതമ്യ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
ദില്ലി: ഇന്ത്യ മൂന്നാം തരംഗത്തിന്റെ ഭീഷണി നേരിടുമ്പോള്‍ ഏറ്റവും ഭയപ്പെടുത്തുന്നത് ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനമാണ്. മുംബൈയില്‍ കഴിഞ്ഞ ദിവസം ഒരു മധ്യവയസ്‌ക ഡെല്‍റ്റ പ്ലസ് വേരിയന്റിനെ തുടര്‍ന്നായിരുന്നു മരിച്ചത്. രാജ്യത്ത് ഡെല്‍റ്റ പ്ലസ് കാരണം സംഭവിക്കുന്ന മൂന്നാമത്തെ മരണമായിരുന്നു ഇത്. നേരത്തെ റായ്ഗഡില്‍ നിന്നുള്ള ഒരാളും രത്‌നഗിരിയില്‍ നിന്നുള്ള എണ്‍പതുകാരിയുമാണ് ഇതേ വേരിയന്റിരനെ തുടര്‍ന്ന് മരിച്ചത്. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് വഴിയൊരുക്കിയതും അത് തീവ്രവ്യാപനത്തിന് കാരണമായതും ഡെല്‍റ്റ വകഭേദം കാരണമായിരുന്നു. ഇതിന്റെ വേരിയന്റാണ് ഡെല്‍റ്റ പ്ലസ് വേരിയന്റ്. 84 രാജ്യങ്ങളിലാണ് ഡെല്‍റ്റ പടര്‍ന്നത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
അതേസമയം ഏത് വേരിയന്റാണ് കൂടുതല്‍ അപകടകാരി എന്ന ചോദ്യം ശക്തമാണ്. വിദഗ്ധര്‍ പറയുന്നത് ഡെല്‍റ്റ പ്ലസ് ഡെല്‍റ്റയേക്കാള്‍ രോഗവ്യാപന തോത് കൂടുതലുണ്ടാക്കുന്നതോ ഭയപ്പെടുത്തുന്നതോ അല്ലെന്നാണ് പറയുന്നത്. കൂടുതല്‍ താരതമ്യ പഠനങ്ങളും അവര്‍ നിരത്തുന്നുണ്ട്. ഡെല്‍റ്റ ഇന്ത്യയില്‍ സര്‍വനാശത്തിന് കാരണമായ രണ്ടാം തരംഗത്തിന് വഴിയൊരുക്കി വകഭേദമാണ്. ഡെല്‍റ്റ പ്ലസ് ഇപ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതാണ്. ഡെല്‍റ്റ വകഭേദം ഇന്ത്യയിലാണ് ആദ്യ കണ്ടെത്തിയത്. ഡെല്‍റ്റ പ്ലസ് ദക്ഷിണാഫ്രിക്കയിലും. സ്‌പൈക്ക് പ്രോട്ടീനില്‍ ജനിതകമാറ്റം സംഭവിച്ചതാണ് ഡെല്‍റ്റയില്‍ നിന്ന് ഡെല്‍റ്റ പ്ലസ് ഉണ്ടാവാന്‍ കാരണം.
ഡെല്‍റ്റ പ്ലസിന്റെ പ്രചാരം ഇന്ത്യയില്‍ കുറഞ്ഞ തോതിലാണെന്ന് വിദഗ്ധര്‍ പറയുന്നു. ചില ജനിതക മാറ്റ വൈറസുകള്‍ അതിവേഗം പടരുന്നവയാണ്. ഡെല്‍റ്റയില്‍ നിന്നുള്ള ചില കാര്യങ്ങള്‍ അടങ്ങുന്നവയാണ് ജനിതക മാറ്റം സംഭവിച്ചവ. പ്രത്യേകിച്ച് പടരാനുള്ള കരുത്താണ് ഉണ്ടാവുക. ഡെല്‍റ്റ പ്ലസിന് വാക്‌സിന്‍ പ്രതിരോധ ശേഷിയെ മറികടക്കാനുള്ള ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് വേരിയന്റ് അതിവേഗം പടരുകയും, കൂടുതല്‍ കാലം ശ്വാസകോശ സെല്ലുകലില്‍ നില്‍ക്കുകയും, പ്രതിരോധ ശേഷിയെ താളം തെറ്റിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുന്നത്. 60 ശതമാനം വേഗത്തില്‍ ഡെല്‍റ്റയേക്കാള്‍ ഡെല്‍റ്റ പ്ലസ് ബാധിക്കും.
ഇതുവരെ ലാബ് പഠനങ്ങളിലും ജെനോമിക് ഡാറ്റ പരിശോധനയിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ ഡെല്‍റ്റ വേരിയന്റിനെ അപേക്ഷിച്ച് കൂടുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് കേസുകള്‍ 12 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ 28 ലാബുകള്‍ ഈ വൈറസിന്റെ ജെനോം സീക്വന്‍സിന് നടത്തി കഴിഞ്ഞു. 12 സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച 45000 സാമ്പിളുകളില്‍ വെറും 48 പേര്‍ക്കാണ് ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വേരിയന്റ് ബാധിക്കപ്പെട്ടാല്‍ ഡെല്‍റ്റ വേരിയന്റില്‍ നിന്നും ബേറ്റ വേര്‍ഷനില്‍ നിന്നുമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുമെന്ന് വൈറോളജിസ്റ്റുകള്‍ പറയുന്നു.
Recommended Video
പ്രധാനമായും ചുമ, പനി, നെഞ്ചുവേദന, ശ്വാസതടസ്സം, തലവേദന, അതിസാരം, ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് കാരണം വിരലുകള്‍ക്കും നഖത്തിനും ഉണ്ടാവുന്ന നിറം മാറ്റം, വയറുവേദന, ഓക്കാനം, വിശപ്പിലായ്മ എന്നിവ ഡെല്‍റ്റ പ്ലസ് വേരിയന്റിന്റെ രോഗലക്ഷണങ്ങളാണ്. അതേസമയം എത്രത്തോളം ഗുണം ചെയ്യും വാക്‌സിന്‍ എന്ന കാര്യത്തില്‍ വലിയ ആശങ്ക മെഡിക്കല്‍ ലോകത്തുണ്ട്. നേരത്തെ വന്ന ചില റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആശങ്കപ്പെടാനില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കൊവിഷീല്‍ഡിന്റെ ഒരു ഡോസ് തന്നെ 70 ശതമാനം വരെ ഡെല്‍റ്റയെ തടയാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ഡെല്‍റ്റ പ്ലസിന്റെ കാര്യത്തില്‍ കൂടുതല്‍ ഡാറ്റ ആവശ്യമാണ്.
ജനിതകമാറ്റം വന്ന ഡെല്‍റ്റയെ കുറിച്ചുള്ള പഠനങ്ങള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നിലവില്‍ എല്ലാ വാക്‌സിനുകളും വേരിയന്റുകള്‍ക്കെതിരെ മികച്ച പ്രതിരോധ ശേഷി നല്‍കുന്നതാണ്. രോഗത്തിന്റെ തീവ്രത കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും നിലവില്‍ വാക്‌സിനെ കൊണ്ട് സാധിക്കും. അതേസമയം ചില വിദഗ്ധര്‍ വാക്‌സിനെ ഇവ മറികടക്കുമെന്ന് ഭയപ്പെടുന്നുണ്ട്. കൈകഴുകള്‍, ഡബിള്‍ മാസ്‌ക് ഉപയോഗിക്കല്‍, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളിലൂടെ വൈറസ് വ്യാപനം ഒരു പരിധി വരെ തടയാമെന്നും വിദഗ്ധര്‍ വ്യക്തമാക്കി.












Click it and Unblock the Notifications